CMDRF

ഷോ​ണ്‍ റോ​ജ​റിനും സെഞ്ച്വറി

പു​റ​ത്താ​കാ​തെ ക്രീ​സി​ല്‍ തു​ട​ർ​ന്ന ഷോ​ണ്‍ 144 പ​ന്തി​ല്‍ 113 റ​ണ്‍സാ​ണ് നേ​ടി​യ​ത്. അങ്ങനെ ര​ണ്ടാം ദി​ന​ത്തി​ല്‍ കേ​ര​ള​ത്തി​ന്റെ ഷോ​ണ്‍ റോ​ജ​റും സെ​ഞ്ച്വറി നേ​ടി.

ഷോ​ണ്‍ റോ​ജ​റിനും സെഞ്ച്വറി
ഷോ​ണ്‍ റോ​ജ​റിനും സെഞ്ച്വറി

വ​യ​നാ​ട് : കേ​ണ​ല്‍ സി.​കെ നാ​യി​ഡു ട്രോ​ഫി അ​ണ്ട​ര്‍ 23 കൃ​ഷ്ണ​ഗി​രി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം ശ​ക്ത​മാ​യ നി​ല​യി​ല്‍. ര​ണ്ടാം​ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 326 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം.

ര​ണ്ടാം ദി​നം ആ​കെ 15.5 ഓ​വ​റു​ക​ള്‍ മാ​ത്ര​മാ​ണ് ക​ളി​ക്കാ​നാ​യ​ത് മ​ഴ മു​ട​ക്കി​യത് കൊണ്ടാണ്. പു​റ​ത്താ​കാ​തെ ക്രീ​സി​ല്‍ തു​ട​ർ​ന്ന ഷോ​ണ്‍ 144 പ​ന്തി​ല്‍ 113 റ​ണ്‍സാ​ണ് നേ​ടി​യ​ത്. അങ്ങനെ ര​ണ്ടാം ദി​ന​ത്തി​ല്‍ കേ​ര​ള​ത്തി​ന്റെ ഷോ​ണ്‍ റോ​ജ​റും സെ​ഞ്ച്വറി നേ​ടി. ആ​ദ്യ​ദി​ന​ത്തി​ല്‍ വ​രു​ണ്‍ ന​യ​നാ​റും (156 പ​ന്തി​ല്‍ 122 റ​ണ്‍സ്) സെ​ഞ്ച്വറി നേ​ടി​യി​രു​ന്നു.

Also Read: ‘ഒളിമ്പിക്‌സ്’ ഒഴിവാക്കി സ്‌കൂള്‍ കായികമേള

ഷോ​ണി​നൊ​പ്പം ക്രീ​സി​ൽ 14 പ​ന്തി​ല്‍ നി​ന്ന് 12 റ​ണ്‍സു​മാ​യി അ​ഹ​മ്മ​ദ് ഇം​റാ​നാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡി​ന്റെ ആ​ദി​ത്യ റാ​വ​ത്തി​നാ​ണ് വി​ക്ക​റ്റു​ക​ള്‍. വ​രു​ണ്‍ ന​യ​നാ​ര്‍, രോ​ഹ​ന്‍ നാ​യ​ര്‍ (25) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

Top