പ്രസിഡൻ്റാവാൻ ശാരീരികമായും മാനസികമായും ശേഷിയുണ്ട്; മെഡിക്കൽ റിപ്പോർട്ടുമായി കമല

പ്രസിഡൻ്റാവാൻ ശാരീരികമായും മാനസികമായും ശേഷിയുണ്ട്; മെഡിക്കൽ റിപ്പോർട്ടുമായി കമല
പ്രസിഡൻ്റാവാൻ ശാരീരികമായും മാനസികമായും ശേഷിയുണ്ട്; മെഡിക്കൽ റിപ്പോർട്ടുമായി കമല

വാഷിങ്ടൺ: മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ട് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ്. വൈസ് പ്രസിഡന്റിന്റെ ഫിസഷ്യൻ ​ജോഷ്വാ സിമൺസാണ് മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടത്. രണ്ട് പേജുള്ള മെഡിക്കൽ റിപ്പോർട്ട് പ്രസിഡന്റ് പദവി നിർവഹിക്കാൻ ശാരീരികമായും മാനസികമായും ശേഷിയുണ്ടെന്ന് തെളിയിക്കുന്നതാണ്.

കമല ഹാരിസിന്റെ മെഡിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് വഴി ഡോണാൾഡ് ട്രംപിന്റെ ശാരീരിക, മാനസിക ആരോഗ്യത്തെ സംബന്ധിക്കുന്ന വിവരങ്ങൾ അറിയാനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അലർജിക്കുള്ള മരുന്നുകൾ, നേസൽ സ്പ്രേ, തുടങ്ങിയ മരുന്നുകളാണ് കമല ഉപയോ​ഗിക്കാർ.

Also Read: ഇസ്രയേൽ ബോംബാക്രമണം: 29 പേർ കൊല്ലപ്പെട്ടു

ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ യു.എസിന്റെ ചരിത്രത്തിലെ പ്രായം കൂടിയ പ്രസിഡന്റുമാരുടെ നിരയിലേക്ക് അദ്ദേഹവും എത്തും. പ്രസിഡന്റായിരുന്ന സമയത്ത് ഡോണാൾഡ് ട്രംപ് ഒരിക്കലും മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നില്ല. വിശദമായ റിപ്പോർട്ടുകൾ പുറത്ത് വിടാതെ ട്രംപ് പൂർണ ആരോഗ്യവാനാണെന്നും പ്രസിഡന്റാവുന്നതിന് തടസമില്ലെന്നും പറയുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്.

Top