നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടു: രാകുൽ പ്രീത് സിംഗ്

നെപ്പോട്ടിസം ജീവിത യാഥാർത്ഥ്യമാണെന്നും ആളുകൾ അത് എത്ര വേഗത്തിൽ അംഗീകരിക്കുന്നുവോ അത്രയും നല്ലതാണെന്നും രാകുൽ പ്രീത് പറഞ്ഞു.

നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടു: രാകുൽ പ്രീത് സിംഗ്
നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടു: രാകുൽ പ്രീത് സിംഗ്

മുംബൈ: നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് നടി രാകുൽ പ്രീത് സിംഗ്. രൺവീർ പോഡ്‌കാസ്റ്റിലാണ് രാകുൽ ഇത് പറഞ്ഞത്. നെപ്പോട്ടിസം ജീവിത യാഥാർത്ഥ്യമാണെന്നും ആളുകൾ അത് എത്ര വേഗത്തിൽ അംഗീകരിക്കുന്നുവോ അത്രയും നല്ലതാണെന്നും രാകുൽ പ്രീത് പറഞ്ഞു.

നെപ്പോട്ടിസം കാരണം പ്രൊജക്ടുകൾ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഹിന്ദിയിൽ രാകുൽ പറഞ്ഞു, “തീർച്ചയായും, അതിൻറെ ഫലമായി നിങ്ങൾക്ക് കയ്പേറിയ അനുഭവങ്ങൾ ഉണ്ടാകാം. എന്നാൽ ഇത് സിനിമാ വ്യവസായത്തിൻറെ ഭാഗമല്ലെങ്കിൽ അത് നിങ്ങളുടെ അവസരങ്ങൾ തട്ടിയെടുക്കാം. മറ്റേതൊരു വ്യവസായത്തിലും, മെഡിക്കൽ ഫീൽഡ് പോലെയാണ് ഇത്. അതാണ് ജീവിതമെന്ന് ഞാൻ കരുതുന്നു, നിങ്ങൾ ഇത് എത്രയും വേഗം മനസ്സിലാക്കുന്നുവോ അതാണ് നിങ്ങളുടെ പുരോഗതിക്ക് നല്ലത്” രാകുൽ പറഞ്ഞു.

Also Read:ആസിഫിനും ടൊവിനോയ്ക്കും പെപ്പെയ്ക്കുമെതിരെ ശീലു ഏബ്രഹാം

പേരുകളൊന്നും വെളിപ്പെടുത്താതെ താരം കൂട്ടിച്ചേർത്തു “നാളെ, എൻറെ കുട്ടികൾക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ തീർച്ചയായും ഞാൻ അവരെ സഹായിക്കും. ഞാൻ നേരിടേണ്ടി വന്ന അവസ്ഥ അവർക്ക് വരാൻ ഞാൻ അനുവദിക്കില്ല. അതുപോലെ, സ്റ്റാർ കിഡ്സിന് എളുപ്പം സിനിമയിൽ എത്താൻ സാധിക്കുന്നുവെങ്കിൽ അത് അവരുടെ മാതാപിതാക്കൾ കഠിനാധ്വാനം ചെയ്തതുകൊണ്ടാണ്.

അതുകൊണ്ട് നെപ്പോട്ടിസം വലിയ പ്രശ്നമായി ഞാൻ ചിന്തിക്കുന്നില്ല.അത് ഒരു യാഥാർത്ഥ്യമാണ്, സിനിമകൾ എനിക്ക് അത് മൂലം നഷ്ടമായി, പക്ഷെ അതിൽ എനിക്ക് ദുഖമില്ല. ഒരുപക്ഷേ ഈ പ്രൊജക്ടുകൾ എന്നെ ഉദ്ദേശിച്ചുള്ളതാകില്ല. ആ ദിവസം ചിലപ്പോൾ വിഷമം തോന്നും, എന്നാൽ പിന്നീട് അത് മറക്കും, രാകുൽ പ്രീത് സിംഗ് കൂട്ടിച്ചേർത്തു. കമൽഹാസൻ നായകനായി കഴിഞ്ഞ ജൂലൈയിൽ ഇറങ്ങിയ ഇന്ത്യൻ 2 എന്ന ചിത്രത്തിലാണ് രാകുൽ അവസാനം അഭിനയിച്ചത്. ചിത്രത്തിൽ സിദ്ധാർത്ഥിൻറെ ജോഡിയായണ് രാകുൽ എത്തിയത്.

Top