ധാക്ക: ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യയോടാവശ്യപ്പെടുമെന്ന് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. സർക്കാർ മേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ അരങ്ങേറിയ ബഹുജനപ്രക്ഷോഭത്തെത്തുടർന്ന് ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന രാജ്യം വിട്ടത്. രാജ്യത്തെ എല്ലാ പൗരൻമാരുടെയും അവകാശങ്ങൾ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ ചെയ്യുമെന്ന് യൂനുസ് പറഞ്ഞു. ഇടക്കാല സർക്കാർ 100 ദിവസം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ ഞായറാഴ്ച രാഷ്ട്രത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: വായു മലിനീകരണം; സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍
അതേസമയം, ഹസീന എവിടെയെന്ന വിവരം ഇപ്പോഴും രഹസ്യമാണ്. കലാപവുമായി ബന്ധപ്പെട്ട് ഹസീനയ്ക്കെതിരേ നൂറിലേറെ കേസുകളാണ് ബംഗ്ലാദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് വാറാണ്ടുമുണ്ട്. വലിയ പ്രക്ഷേഭമാണ് തൊഴിൽസംവരണത്തിനെതിരേ ബംഗ്ലാദേശിൽ അരങ്ങേറിയത്. 500-ഓളംപേർക്ക് ജീവൻ നഷ്ടമായി.
ഷെയ്ഖ് ഹസീനയുടെ വസതിയിലേക്ക് ഇരച്ചുകേറിയ ജനങ്ങൾ ടെലിവിഷനും കസേരകളും മറ്റ് സാമഗ്രികളുമെല്ലാം എടുത്ത് കൊണ്ട്പോവുകയും, ഷെയ്ഖ് ഹസീനയുടെ പിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമയുടെ തല വെട്ടി മാറ്റുകയും, ചെയ്തതിന്റെയെല്ലാം ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.