ന​വം​ബ​ര്‍ മൂ​ന്ന്​ മു​ത​ല്‍ ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ല്‍

യു.​എ.​ഇ​യു​ടെ ​ഐ​ക്യം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന യൂ​ണിയ​ന്‍ മാ​ര്‍ച്ചാ​ണ് ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്ന്

ന​വം​ബ​ര്‍ മൂ​ന്ന്​ മു​ത​ല്‍ ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ല്‍
ന​വം​ബ​ര്‍ മൂ​ന്ന്​ മു​ത​ല്‍ ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ല്‍

അ​ബൂ​ദാ​ബി: അ​ബൂ​ദാ​ബി​യി​ലെ ഈ ​വ​ര്‍ഷ​ത്തെ ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ല്‍ അ​ല്‍ വ​ത്ബ​യി​ല്‍ ന​വം​ബ​ര്‍ ഒ​ന്ന്​ മു​ത​ല്‍ ഫെ​ബ്രു​വ​രി 28 വ​രെ നടക്കും. ആ​റാ​യി​ര​ത്തി​ലേ​റെ ആ​ഗോ​ള സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും 1000 പൊ​തു പ്ര​ക​ട​ന​ങ്ങ​ളും ഇ​ത്ത​വ​ണ​ത്തെ ഫെ​സ്റ്റി​വ​ലി​ല്‍ ഉ​ണ്ടാ​വും. ഇ​താ​ദ്യ​മാ​യി ആ​ഴ്ച അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫെ​സ്റ്റി​വ​ലി​ല്‍ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കുക.

27 രാ​ജ്യ​ങ്ങ​ള്‍ ഫെ​സ്റ്റി​വ​ലി​ല്‍ പ​ങ്കെ​ടു​ക്കും. യു.​എ.​ഇ​യു​ടെ ​ഐ​ക്യം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന യൂ​ണിയ​ന്‍ മാ​ര്‍ച്ചാ​ണ് ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്ന്. ആ​ദ്യ​മാ​യാ​ണ് മ്യൂ​സി​ക്ക​ല്‍ ഫൗ​ണ്ടെ​യ്ന്‍ ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​സ്റ്റി​വ​ൽ എ​ഡി​ഷ​നി​ൽ പു​തു​വ​ര്‍ഷ​പ്പി​റ​വി​യു​ടെ ആ​ഘോ​ഷ​ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​ക​ള്‍ ത​ക​ര്‍ത്ത​ത് നാ​ല് ലോ​ക​റെ​ക്കോ​ഡു​ക​ളാ​ണ്.

Also Read: പ്രവാസികൾക്ക് ഇനി ശമ്പളം മുടങ്ങിയാലും നിശ്ചിത തുക ലഭിക്കും

എ​മി​റേ​റ്റ്‌​സ് ഫൗ​ണ്ടെ​യ്ന്‍, ഗ്ലോ​വി​ങ് ട​വേ​ഴ്‌​സ് ഗാ​ര്‍ഡ​ന്‍, ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ന്റെ വി​വി​ധ പ​വ​ലി​യ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ട​ക്കം വി​പു​ല​മാ​യ പു​തു​വ​ര്‍ഷാ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് അ​ബൂ​ദ​ബി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.സാം​സ്‌​കാ​രി​ക, വി​നോ​ദ, സാ​മൂ​ഹി​ക, കാ​യി​ക പ​രി​പാ​ടി​ക​ള്‍ മേ​ള​യു​ടെ ഭാ​ഗ​മാ​ണ്. ദേ​ശീ​യ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ക, ഇ​മാ​റാ​ത്തി നാ​ഗ​രി​ക​ത​യു​ടെ ആ​ഴം ഉ​റ​പ്പി​ക്കു​ക, ഭാ​വി​ത​ല​മു​റ​ക​ളി​ലേ​ക്ക് രാ​ജ്യ​ത്തി​ന്റെ ച​രി​ത്ര​വും പൈ​തൃ​ക​വും പ​ക​രു​ക തു​ട​ങ്ങി​യ പ്ര​ധാ​ന സ​ന്ദേ​ശ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ല്‍ ഫെ​സ്റ്റി​വ​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.

Top