CMDRF

ഒളിമ്പിക്‌സ്: ഷെരിഫ് യൂനുസ്-അഹ്‌മദ് തിജാന്‍ സഖ്യത്തിന് പൂള്‍ ‘എ’ യില്‍ മൂന്നാം ജയം

ഒളിമ്പിക്‌സ്: ഷെരിഫ് യൂനുസ്-അഹ്‌മദ് തിജാന്‍ സഖ്യത്തിന് പൂള്‍ ‘എ’ യില്‍ മൂന്നാം ജയം
ഒളിമ്പിക്‌സ്: ഷെരിഫ് യൂനുസ്-അഹ്‌മദ് തിജാന്‍ സഖ്യത്തിന് പൂള്‍ ‘എ’ യില്‍ മൂന്നാം ജയം

ദോഹ: പാരിസ് ഒളിമ്പിക്‌സ് ബീച്ച് വോളിയില്‍ ഖത്തറിന്റെ മെഡല്‍ പ്രതീക്ഷയായ ഷെരിഫ് യൂനുസ്-അഹ്‌മദ് തിജാന്‍ സഖ്യത്തിന് പൂള്‍ ‘എ’യില്‍ മൂന്നാം ജയം. നേരത്തേ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ടീം, അവസാന ഗ്രൂപ് മത്സരത്തില്‍ ആസ്‌ട്രേലിയയുടെ ഐസക് കരാഷെര്‍-മാര്‍ക് നികോളൈഡിസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ‘പൂള്‍ ‘എ’യില്‍നിന്നും ഒന്നാം സ്ഥാനക്കാരായത്. സ്‌കോര്‍: 21-14, 21-18

രണ്ട് സെറ്റുകളും അനായാസം സ്വന്തമാക്കി ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഒരുങ്ങാം. ഞായറാഴ്ച മുതലാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍. സ്വീഡന്റെ ലോക ഒന്നാം നമ്പര്‍ സഖ്യത്തിനെതിരെ നേടിയ വിജയവുമായി ബുധനാഴ്ച കോര്‍ട്ടിലിറങ്ങിയ ഖത്തര്‍ ടീം എതിരാളികള്‍ക്കു മേല്‍ വ്യക്തമായ മേധാവിത്വം സ്ഥാപിച്ചു. ഒരു ഘട്ടത്തില്‍ പോലും പിന്നോട്ട് പോകാതെയായിരുന്നു സെറ്റ് സ്വന്തമാക്കിയത്.

Top