CMDRF

ഗണേഷിന്റെ കഥകള്‍ ഞങ്ങള്‍ പറഞ്ഞാല്‍ തേച്ചാലും കുളിച്ചാലും പോകില്ല; ഷിബു ബേബി ജോണ്‍

ഗണേഷിന്റെ കഥകള്‍ ഞങ്ങള്‍ പറഞ്ഞാല്‍ തേച്ചാലും കുളിച്ചാലും പോകില്ല; ഷിബു ബേബി ജോണ്‍
ഗണേഷിന്റെ കഥകള്‍ ഞങ്ങള്‍ പറഞ്ഞാല്‍ തേച്ചാലും കുളിച്ചാലും പോകില്ല; ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറിനെ പരിഹസിച്ച് ഷിബു ബേബി ജോണ്‍. കിടപ്പ് മുറിയില്‍ നിന്ന് ഗണേഷ് കുമാറിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയതില്‍ സന്തോഷം. പൈതൃകം വ്യതിചലിച്ച് താന്‍ പോയിട്ടില്ല. ഗണേഷിന്റെ കഥകള്‍ ഞങ്ങള്‍ പറഞ്ഞാല്‍ തേച്ചാലും കുളിച്ചാലും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രേമചന്ദ്രനേക്കാളും വലിയ ബി ജെ പി ഭക്തന്‍ ഷിബു ബേബി ജോണ്‍ ആണെന്ന് കെ ബി ഗണേഷ് കുമാര്‍ ഇന്നലെ പരിഹസിച്ചു.ഗുജറാത്ത് സന്ദര്‍ശിച്ച ഷിബു ബേബി ജോണ്‍ പറഞ്ഞത് ഗുജറാത്തിനെ കണ്ടു പഠിക്കാനാണ്. അവിടെയൊന്നും പഠിക്കാനില്ല.ഷിബു ബേബി ജോണിന്റെ അനുവാദം വേണ്ട പ്രേമചന്ദ്രന് ബി ജെ പിയില്‍ പോകാനെന്നും കെ ബി ഗണേഷ് കുമാര്‍ പരിഹസിച്ചിരുന്നു.

ശ്രീരാമന് ഹനുമാനോട് എത്ര ഭക്തിയുണ്ടോ നരേന്ദ്ര മോദിയോട് അത്രയും ഭക്തിയുള്ളയാളുമായിയാണ് മുകേഷ് കൊല്ലത്ത് മത്സരിക്കുന്നത്. നരേന്ദ്ര മോദിയെ ദൈവത്തെ പോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്നയാളാണ് പ്രേമചന്ദ്രനെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നരേന്ദ്ര മോദിയ്ക്ക് സ്തുതി പാടുകയാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.പ്രേമചന്ദ്രന്റെ വീട്ടിലെ പൂജാമുറിയില്‍ നരേന്ദ്ര മോദിയുടെ പടം കണ്ടേക്കും.പ്രധാനമന്ത്രിയുടെ വിരുന്ന് ഉണ്ണാന്‍ പോയത് പ്രശ്‌നമില്ല. ഫ്രീയായി കിട്ടുന്നത് തിന്നാന്‍ ചിലര്‍ പോകും. നടന്ന് കള്ളം പറയുന്നയാളാണ് എന്‍.കെ. പ്രേമചന്ദ്രനെന്നും മന്ത്രി പറഞ്ഞു.

Top