കര്‍ണാടക: ഷിരൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എം കെ രാഘവന്‍ എം പി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി വിഷയം സംസാരിക്കുമെന്നും എം പി കൂട്ടിച്ചേര്‍ത്തു. തിരച്ചില്‍ ശക്തമായിത്തന്നെ തുടരുമെന്ന് കാര്‍വാര്‍ എം ല്‍ എ സതീഷ് സെയില്‍ അറിയിച്ചു. ഹിറ്റാച്ചി ബൂമിന്റെ തകരാറുകള്‍ പരിഹരിച്ച് ധൗത്യത്തിനായി ഉടന്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള പുതിയ സംഗം ഇന്ന് ഉച്ചയോടെ എത്തും , അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള തിരച്ചില്‍ നാളെയോടെയാകും ഉണ്ടാവുക. ഇപ്പോള്‍ പുഴയോട് ചേര്‍ന്ന പ്രദേശത്താണ് എന്‍ ഡിആര്‍എഫ് സംഘം തിരച്ചില്‍ നടത്തുന്നത്.