ഷിരൂര്‍: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം വൈകാന്‍ സാധ്യത. ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരു കോടി രൂപ കമ്പനി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഡ്രഡ്ജര്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു. ജില്ലാ ഭരണകൂടം സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് എംപി എംകെ രാഘവനും എകെഎം അഷറഫ് എംഎല്‍എയും കര്‍ണാടക സര്‍ക്കാറിനെ സമീപിച്ചു.