CMDRF

ഷിരൂര്‍ മണ്ണിടിച്ചില്‍; തിരച്ചില്‍ ആരംഭിച്ചു

ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്.

ഷിരൂര്‍ മണ്ണിടിച്ചില്‍; തിരച്ചില്‍ ആരംഭിച്ചു
ഷിരൂര്‍ മണ്ണിടിച്ചില്‍; തിരച്ചില്‍ ആരംഭിച്ചു

ഷിരൂര്‍: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. ഗംഗാവലി പുഴയിലിറങ്ങി ഈശ്വര്‍ മാല്‍പ്പെ തിരച്ചില്‍ നടത്തുകയാണ്.

ക്യാമറ അടക്കമുള്ള മുങ്ങല്‍ വിദഗ്ദരാണ് ആദ്യ ഘട്ടം തിരച്ചിലിന് വേണ്ടി ഇറങ്ങുന്നത്. ഡൈവ് ചെയ്ത് താഴെത്തട്ടില്‍ എന്തൊക്കെയുണ്ട് എന്ന് അറിഞ്ഞതിന് ശേഷമായിരിക്കും കാര്യമായ തിരച്ചിലുണ്ടാകുക. തിരച്ചിലിനൊപ്പം തന്നെ മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Top