ഷിരൂര്‍ ദൗത്യം; ക്രാഷ് ഗാര്‍ഡ് കണ്ടെത്തി

പോയിന്റ് 2 വില്‍ നടന്ന തെരച്ചിലിലാണ് കയറുള്‍പ്പെടെയുള്ളവ കണ്ടെത്തിയത്.

ഷിരൂര്‍ ദൗത്യം; ക്രാഷ് ഗാര്‍ഡ് കണ്ടെത്തി
ഷിരൂര്‍ ദൗത്യം; ക്രാഷ് ഗാര്‍ഡ് കണ്ടെത്തി

ബെംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉപ്പെടെയുള്ളവര്‍ക്കായി നടത്തുന്ന തിരച്ചിലില്‍ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി. അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗമാണ് ഡ്രഡ്ജിങ്ങിൽ കണ്ടെത്തിയത്. കണ്ടെത്തിയത് അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാര്‍ഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറഞ്ഞു

നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയര്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്റെ ഉടമ മനാഫ് പറഞ്ഞു. ഇനിയും നീളത്തില്‍ കയര്‍ ഉണ്ടെന്നും ഇതിന്റെ അറ്റം പിടിച്ച് പോയാല്‍ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മനാഫ് പറയുന്നു.

പോയിന്റ് 2 വില്‍ നടന്ന തെരച്ചിലിലാണ് കയറുള്‍പ്പെടെയുള്ളവ കണ്ടെത്തിയത്. ഇതേ പോയിന്റില്‍ നടത്തിയ തെരച്ചിലില്‍ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെ തോള്‍ സഞ്ചിയും ലഭിച്ചിട്ടുണ്ട്. ആരുടേതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Top