CMDRF

ഷിരൂർ ദൗത്യം; ഡ്രഡ്ജര്‍ അഴിമുഖത്തേക്ക്, നാളെ പുലർച്ചെയോടെ ഷിരൂരിലെത്തും

ഇന്ന് വൈകിട്ട് വേലിയിറക്ക സമയത്ത് ഗംഗാവലിപ്പുഴയിൽ കടലിനോട് അടുത്ത് കിടക്കുന്ന രണ്ട് പാലങ്ങൾ ജലനിരപ്പ് കുറയുമ്പോഴേ കടക്കാൻ കഴിയൂ.

ഷിരൂർ ദൗത്യം; ഡ്രഡ്ജര്‍ അഴിമുഖത്തേക്ക്, നാളെ പുലർച്ചെയോടെ ഷിരൂരിലെത്തും
ഷിരൂർ ദൗത്യം; ഡ്രഡ്ജര്‍ അഴിമുഖത്തേക്ക്, നാളെ പുലർച്ചെയോടെ ഷിരൂരിലെത്തും

ബെംഗളൂരു: കർണാടകയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിൽ നാളെ വീണ്ടും തുടങ്ങാൻ കഴിഞ്ഞേക്കും. ഇപ്പോള്‍ ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴ കടലിനോട് ചേരുന്ന ഭാഗത്തേക്ക്‌ എത്തിക്കുകയാണ്. മഞ്ജുഗുണിയിലെ അഴിമുഖത്തിന് സമീപത്ത് ഗംഗാവലിയിലെ പുതിയ പാലത്തിന് അടുത്തേക്കാണ് ടഗ് ബോട്ട് എത്തിക്കുന്നത്. അതേസമയം നാളെ പുലർച്ചെയോടെ ഡ്രഡ്ജർ ഷിരൂരിലെത്തിക്കാനാണ് ശ്രമം.

Also Read: ഷിരൂർ തെരച്ചിൽ പ്രതിസന്ധിയിൽ; കടലിൽ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാൻ വൈകും

നാവികസേനയുടെ സംഘം ലോറി ഉണ്ടാകാൻ ഏറ്റവുമധികം സാധ്യതയുള്ള ഇന്ന് സ്ഥലത്ത് സോണാർ പരിശോധനയും നടത്തും. അതേസമയം ഗോവയിൽ നിന്ന് ഇന്നലെ ഉച്ചയോടെ എത്തിച്ച ഡ്രഡ്ജർ ഇന്നലെ രാത്രി ഒമ്പതരയോടെ ഇന്ധനം നിറച്ച് കാർവാർ തീരത്ത് നിന്ന് ഷിരൂരിലേക്ക് പുറപ്പെട്ടു.

Also Read: ഷിരൂർ ദൗത്യം; ഡ്രഡ്ജർ എത്തി, കാലാവസ്ഥ അനുകൂലമായാൽ തിരച്ചിൽ ഉടൻ

ഇന്ന് വൈകിട്ട് വേലിയിറക്ക സമയത്ത് ഗംഗാവലിപ്പുഴയിൽ കടലിനോട് അടുത്ത് കിടക്കുന്ന രണ്ട് പാലങ്ങൾ ജലനിരപ്പ് കുറയുമ്പോഴേ കടക്കാൻ കഴിയൂ. ഇന്ന് വൈകിട്ട് ആറ് മണിയോടെ വേലിയിറക്ക സമയത്ത് ആദ്യത്തെ പാലം കടന്ന് പോകാനാണ് ശ്രമം. അതിനാൽ പണി നടക്കുന്ന മഞ്ജുഗുണിയിലെ പുതിയ പാലത്തിനടുത്തേക്ക് രാവിലെ 9 മണിയോടെ ടഗ് ബോട്ട് എത്തിച്ച് വൈകിട്ട് ആറ് മണി വരെ കാത്തിരിക്കും. തുടർന്ന് ഇന്ന് രാത്രി മുഴുവൻ ഗംഗാവലിപ്പുഴയിലൂടെ സഞ്ചരിച്ച് നാളെ പുലർച്ചെയോടെ ടഗ് ബോട്ട് ഷിരൂരിൽ എത്തുമെന്നാണ് കണക്ക് കൂട്ടൽ.

Top