ബെംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ടുപേർക്കുമായുള്ള തിരച്ചിൽ ദൗത്യത്തിനായി ഗോവയിൽ നിന്ന് പുറപ്പെട്ട ഡ്രെഡ്ജർ എത്തി. ഡ്രെഡ്ജറിന്റെ യാത്ര കഴിഞ്ഞ ദിവസം നിർത്തിവെച്ചത് പ്രതികൂല കാലാവസ്ഥയെ തുടർന്നായിരുന്നു. നിലവിൽ കാർവാർ തീരത്ത് എത്തിയ ഡ്രെഡ്ജർ കാറ്റിന്റെ ഗതിയും, തിരമാലകളുടെ ഉയരവും, മഴക്കോളും നിരീക്ഷിച്ച ശേഷമായിരിക്കും തിരച്ചിൽ ആരംഭിക്കുക.
ആദ്യഘട്ട തിരച്ചിൽ നടത്തുക നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയ ഇടത്താണ്. അതേസമയം അർജുന്റെ കുടുംബവും, ലോറിയുടെ ഉടമയും വരും ദിവസങ്ങളിൽ ഷിരൂരിലെത്തിയേക്കും.
Also Read: ഷിരൂർ മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വൈകിയേക്കും
നീളുന്ന യാത്ര …
ഗോവയിലെ മർമ ഗോവയിലുള്ള തുറമുഖത്തു നിന്നും ചൊവ്വാഴ്ച പുലർച്ചെ യാത്ര തിരിച്ച ഡ്രെഡ്ജർ വെസൽ വൈകിട്ടോടെ ഉത്തര കന്നഡ ജില്ലയുടെ തീര അതിർത്തിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ കാലാവസ്ഥയിൽ മാറ്റം വന്ന് കാറ്റിന്റെ വേഗം കൂടിയതോടെഡ്രെഡ്ജർ വെസലിന്റെ പ്രയാണം തടസപ്പെട്ടു. ഇതോടെ സുരക്ഷിതമായ ഇടത്ത് നിർത്തി ബുധനാഴ്‌ച പുലർച്ചയോടെ യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു.
അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചത് ഓഗസ്റ്റ് പതിനാറിനാണ്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തുടന്ന് അർജുന്റെ മാതാപിതാക്കൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് തിരച്ചിൽ പുനരാരംഭിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചത്.
Also Read: ഷിരൂർദൗത്യം പ്രതിസന്ധിയിൽ; പുഴയിൽ അടിയൊഴുക്ക് ശക്തം, തെരച്ചിൽ തുടരുമെന്ന് ഡികെ ശിവകുമാർ
അർജുനെ കാത്ത് …..
ഇക്കഴിഞ്ഞ ജൂലൈ പതിനാറിനാണ് കർണാടകയിലെ ഷിരൂരിൽ അർജുൻ മണ്ണിടിച്ചിലിൽ പെടുന്നത്. അർജുനൊപ്പം ലോറിയും കാണാതായി. അർജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകിയെങ്കിലും തുടക്കത്തിൽ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. എന്നാൽ സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ അർജുനായിരുള്ള തിരച്ചിൽ നടത്താൻ ഭരണകൂടം തയ്യാറായി.
Also Read: അർജുനെ പോലെ മറ്റൊരു ഡ്രൈവർ; ശരവണനെ കാത്ത് ഒരമ്മ, ഷിരൂർ ദുരന്തത്തിൽ മകനെ കാണാതായിട്ട് ഒരാഴ്ച
പ്രദേശത്ത് ഇനിയും മണ്ണിടിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചിൽ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയർന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാൽ ആ തിരച്ചിലിലൊന്നും ലോറി കണ്ടെത്താനായിരുന്നില്ല.