ഷിരൂര്‍ ദൗത്യം; ഉച്ചയോടെ തെരച്ചില്‍ പുനരാരംഭിക്കും

പുഴയുടെ ഒഴുക്ക് കുറഞ്ഞതും കാലാവസ്ഥ അനുകൂലമായതും തെരച്ചില്‍ സംഘത്തിന് ആശ്വാസമാണ്.

ഷിരൂര്‍ ദൗത്യം; ഉച്ചയോടെ തെരച്ചില്‍ പുനരാരംഭിക്കും
ഷിരൂര്‍ ദൗത്യം; ഉച്ചയോടെ തെരച്ചില്‍ പുനരാരംഭിക്കും

ഷിരൂര്‍: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ അടക്കമുള്ളവരെ കണ്ടെത്താനുള്ള തെരച്ചില്‍ ഉച്ചയോടെ പുനരാരംഭിക്കും. തെരച്ചിലിന് വേണ്ടിയുള്ള ഡ്രഡ്ജര്‍ ഗോവയില്‍ നിന്ന് എത്തി. കാലാവസ്ഥ പരിഗണിച്ചായിരിക്കും തിരച്ചില്‍ ആരംഭിക്കുക. നാവികേസനയുടെ ഡൈവിങ് സംഘം ഉച്ചയോടെ എത്തും. പുഴയുടെ ഒഴുക്ക് കുറഞ്ഞതും കാലാവസ്ഥ അനുകൂലമായതും തെരച്ചില്‍ സംഘത്തിന് ആശ്വാസമാണ്.

ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഇപ്പോഴും പാറക്കെട്ടുകളും മണ്‍കൂനകളുമുണ്ട്. അതുകൊണ്ട് തന്നെ ഒരു തോണിയില്‍ വലിയ ആഴത്തില്‍ പരിശോധന നടത്തി വളരെ പതുക്കെയാണ് ഡ്രഡ്ജര്‍ എത്തിച്ചത്. പരിശോധന നടത്താന്‍ നാല് മണിക്കൂറിനടുത്ത് സമയമാവശ്യമാണെന്നാണ് ഷിപ്പിങ് കമ്പനി അറിയിക്കുന്നത്. നേരത്തെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്താണ് ആദ്യഘട്ട പരിശോധന നടത്തുന്നത്. 90 ലക്ഷം ചെലവ് വരുന്ന പദ്ധതിയാണ് ഡ്രഡ്ജറെത്തിച്ചുള്ള തെരച്ചില്‍.

Also Read: സിന്ധു നദീജല ഉടമ്പടി; പാകിസ്ഥാന് നോട്ടീസ് അയച്ച് ഇന്ത്യ

ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള മൂന്നടി വരെ വെള്ളത്തിന്റെ അടിത്തട്ടില്‍ മണ്ണെടുക്കാന്‍ കഴിയുന്ന ഡ്രഡ്ജറാണ് ഗോവന്‍ തീരത്ത് നിന്നും ഇന്നലെ ഉച്ചയോടെ കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചത്.

Top