കല്ലടിക്കോട്: വിനോദസഞ്ചാര മേഖലക്ക് പേരുകേട്ട ശിരുവാണി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും തുറക്കുന്നു. നവംബർ ഒന്ന് മുതലാണ് വിനോദ സഞ്ചാരികൾക്ക് ശിരുവാണി തുറന്ന് നൽകുക. വനം വകുപ്പ് അനുമതി ലഭിച്ചവർക്കാണ് പ്രവേശനം ലഭിക്കുക. പശ്ചിമഘട്ട മലനിരകളോട് ചേർന്ന നയന മനോഹരമായ കാഴ്ചകളും പ്രകൃതി ഭംഗിയും ആസ്വദിക്കുവാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാകുന്നത്. നിലവിൽ മുൻകൂർ ബുക്കിങ് ചെയ്തു വരുന്ന സന്ദർശകർക്കാണ് പാസ് ലഭിക്കുക.
ALSO READ: ചികിത്സ വൈകി ഒരു വയസ്സുകാരന് മരിച്ചു; പരാതിയുമായി കുടുംബം
പ്രളയകാലാനന്തരമുള്ള റോഡ് തകർച്ചയും വിനോദസഞ്ചാരികളുടെ സുരക്ഷയും പരിഗണിച്ചാണ് വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സഞ്ചാരികൾക്ക് ശിരുവാണി ഡാം, കേരളമേട്, പുൽമേട്ട് ട്രക്കിങ് എന്നിവ ഉൾപ്പെട്ട ഇഞ്ചിക്കുന്ന് മുതൽ കേരള മേട് വരെയുള്ള 21 കിലോമീറ്റർ ദൈർഘ്യമുള്ള വനപ്രദേശങ്ങളിലൂടെയുള്ള സവാരിക്ക് പ്രത്യേക സൗകര്യമാണ് വനം വകുപ്പ് ഒരുക്കിയിട്ടുള്ളത്. സന്ദർശകർ വരുന്ന വാഹനത്തിൽ പരമാവധി മൂന്ന് മണിക്കൂർ നേരം സന്ദർശനം അനുവദിക്കും.