CMDRF

ഗൗരി ലങ്കേഷ് കൊലക്കേസ്: പ്രതിയുടെ അഗത്വം റദ്ദ് ചെയ്ത് ശിവസേന

ഗൗരി ലങ്കേഷ് വധക്കേസില്‍ 2018 ആഗസ്റ്റില്‍ അറസ്റ്റിലായ ഇയാള്‍ കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് ജാമ്യത്തിലിറങ്ങിയത്.

ഗൗരി ലങ്കേഷ് കൊലക്കേസ്: പ്രതിയുടെ അഗത്വം റദ്ദ് ചെയ്ത് ശിവസേന
ഗൗരി ലങ്കേഷ് കൊലക്കേസ്: പ്രതിയുടെ അഗത്വം റദ്ദ് ചെയ്ത് ശിവസേന

മുംബൈ: എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാര്‍ക്കറിനെ ശിവസേനയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയും പാര്‍ട്ടി തലവനുമായ ഏക്നാഥ് ഷിന്‍ഡെയാണ് ശ്രീകാന്തിന് നല്‍കിയ അംഗത്വം റദ്ദാക്കിയത്.

Alos Read: ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഇടതുമുന്നണിയോഗം ഇന്ന് ചേരും

ജില്ല ഘടകത്തിന്റെ എല്ലാ ഉത്തരവുകളും റദ്ദാക്കി ഷിന്‍ഡെ ഉത്തരവിടുകയായിരുന്നു. 2011ല്‍ ശിവസേന വിട്ട് ഹിന്ദു ജന്‍ജാഗ്രുതി സമിതിയില്‍ ചേര്‍ന്ന ശ്രീകാന്ത് പന്‍ഗാര്‍കര്‍ വെള്ളിയാഴ്ച മുന്‍ മന്ത്രി അര്‍ജുന്‍ ഖോട്കറുകെ സാന്നിധ്യത്തിലാണ് ഷിന്‍ഡെ ശിവസേനയില്‍ ചേര്‍ന്നത്. ഗൗരി ലങ്കേഷ് വധക്കേസില്‍ 2018 ആഗസ്റ്റില്‍ അറസ്റ്റിലായ ഇയാള്‍ കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് ജാമ്യത്തിലിറങ്ങിയത്. 2001ലും 2006ലും ശിവസേന ടിക്കറ്റില്‍ ജല്‍ന മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു.

Top