മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സുഷമ അന്ധാരെയെ കൊണ്ടുപോകാന്‍ എത്തിയ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.
ഹെലികോപ്ടര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസും എമര്‍ജന്‍സി ടീം ഓഫീസര്‍മാരും സ്ഥലത്തെത്തി പൈലറ്റുമാരെ രക്ഷപ്പെടുത്തുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. രാവിലെ 9.30 ഓടെ പൈലറ്റുമാര്‍ ഹെലികോപ്ടര്‍ മഹുഹാദിലെ താല്‍ക്കാലിക ഹെലിപാഡില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.