തൃശൂര്‍: പൂരത്തിന് വിളംബരമോതി തെക്കേ ഗോപുര നട തുറക്കാന്‍ ഇത്തവണയും എറണാകുളം ശിവകുമാറെത്തും. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി ശിവകുമാര്‍ ജനാരവത്തിന് ആവേശം പകരും. ഈ ചടങ്ങോടെയാണ് തൃശൂര്‍ പൂര ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് എറണാകുളം ശിവകുമാര്‍.
പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര വാതില്‍ തുറന്നിടുന്നതാണ് ചടങ്ങ്. പിറ്റേന്ന് കണിമംഗലം ശാസ്താവിന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാണ് ഇത്. പൂരത്തലേന്നത്തെ ഈ ചടങ്ങിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടാവാറുള്ളത്.കേരളത്തിലെ നാടന്‍ ആനകളില്‍ തലയെടുപ്പുള്ള കൊമ്പനും കൂടിയാണ്.