ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം ഝാര്‍ഖണ്ഡിനെ വലച്ചിരിക്കുകയാണ്; ചൗഹാന്‍

മിറിന്റെ ഈ പ്രസ്താവനയെക്കുറിച്ച് സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോ പ്രതികരിച്ചിട്ടില്ലെന്ന് ചൗഹാന്‍ പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം ഝാര്‍ഖണ്ഡിനെ വലച്ചിരിക്കുകയാണ്; ചൗഹാന്‍
ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം ഝാര്‍ഖണ്ഡിനെ വലച്ചിരിക്കുകയാണ്; ചൗഹാന്‍

റാഞ്ചി: ഝാര്‍ഖണ്ഡ് മുക്തി-മോര്‍ച്ച നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സഖ്യത്തിനെതിരേ രൂക്ഷ ആരോപണങ്ങളുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള അമിതമായ നുഴഞ്ഞുകയറ്റം ഝാര്‍ഖണ്ഡിനെ വലച്ചിരിക്കുകയാണെന്ന് ചൗഹാന്‍ ആരോപിച്ചു. ഭൂമി, പുത്രി, അന്നം തുടങ്ങിയ വിഷയങ്ങളില്‍ നുഴഞ്ഞുകയറ്റം കനത്ത ച്യുതി വരുത്തിയിരിക്കുകയാണെന്ന് ചൗഹാന്‍ പറഞ്ഞു.

അധികാരത്തിലെത്തുന്ന പക്ഷം ‘നുഴഞ്ഞുകയറ്റക്കാര്‍’ക്കുള്‍പ്പെടെ എല്ലാ പൗരര്‍ക്കും എല്‍.പി.ജി. സിലിണ്ടറുകള്‍ ലഭ്യമാക്കുമെന്നുള്ള ഗുലാം അഹമദ് മിറിന്റെ പ്രസ്താവനയെ കുറിച്ച് കോണ്‍ഗ്രസ് ഇനിയും പ്രതികരിച്ചിട്ടില്ലെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി. ജലം, വനം, ഭൂമി എന്നിവയുടെ സംരക്ഷണത്തിനായി ഝാര്‍ഖണ്ഡിലെ ഗോത്രത്തലവന്‍മാര്‍ ത്യാഗം ചെയ്തിരുന്നുവെന്നും എന്നാല്‍ ആ രക്തസാക്ഷികളുടെ സ്വന്തം ഭൂമി നുഴഞ്ഞുകയറ്റത്താല്‍ അപകടത്തിലാണെന്നും നുഴഞ്ഞുകയറ്റക്കാര്‍ സ്ത്രീകളുടെ അഭിമാനത്തെ ഹനിക്കുകയാണെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

Also Read:‘ജനങ്ങള്‍ തന്ന ശക്തിയാണ് വീട്ടമ്മയില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തിച്ചത്’; കല്‍പ്പന സോറന്‍

ഡിസംബര്‍ ഒന്നിന് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ജാതി ഭേദമെന്യേ, അഭയാര്‍ഥികളുപ്പെടെ എല്ലാവര്‍ക്കും 450 രൂപയ്ക്ക് പാചകവാതകസിലിണ്ടര്‍ ലഭ്യമാക്കുമെന്നായിരുന്നു ഗുലാം അഹമദ് മിറിന്റെ പ്രസ്താവന. മിറിന്റെ പ്രസംഗത്തിന്റെ വീഡിയോ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. മിറിന്റെ ഈ പ്രസ്താവനയെക്കുറിച്ച് സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോ പ്രതികരിച്ചിട്ടില്ലെന്ന് ചൗഹാന്‍ പറഞ്ഞു. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ബി.ജെ.പിയുടേതെന്നാണ് കോണ്‍ഗ്രസിന്റെ നിരന്തര ആരോപണം. എന്നാല്‍ ഝാര്‍ഖണ്ഡിന്റെ കാര്യത്തില്‍ കോണ്‍ഗ്രസാണ് അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം വ്യക്തമാണെന്നും ചൗഹാന്‍ ആരോപിച്ചു.

Top