CMDRF

തന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തണം: ഗോകുലം ഗോപാലന്‍

തന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തണം: ഗോകുലം ഗോപാലന്‍
തന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തണം: ഗോകുലം ഗോപാലന്‍

ലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. തന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തണമെന്ന് ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും താന്‍ ഇടപെടാറില്ലെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിയ്ക്കുമെന്ന് ഗോകുലം ഗോപാലന്‍ വ്യക്തമാക്കി.വ്യക്തിഹത്യ നടത്താന്‍ വേണ്ടിയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

Top