ശോഭ സുരേന്ദ്രന്‍ പാലക്കാട്ടെ ബിജെപി കണ്‍വന്‍ഷനിലെത്തി

ശോഭ സുരേന്ദ്രന്‍ പാലക്കാട്ടെ ബിജെപി കണ്‍വന്‍ഷനിലെത്തി
ശോഭ സുരേന്ദ്രന്‍ പാലക്കാട്ടെ ബിജെപി കണ്‍വന്‍ഷനിലെത്തി

പാലക്കാട്: പാലക്കാട്ടെ ബിജെപി കണ്‍വന്‍ഷനിലെത്തി മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഈ പാർട്ടിയ്ക്ക് കേരളത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടാകുന്ന കാലംവരെ പ്രവർത്തിക്കാൻ ആരോഗ്യം തരണേ എന്നാണ് പ്രാർത്ഥനയെന്ന് കൺവെൻഷനിൽ സംസാരിക്കവെ ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ശോഭ സുരേന്ദ്രൻ പറഞ്ഞത്

സ്ഥാനാർത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താൻ. മത്സരിക്കുന്നില്ല എന്ന് പറഞ്ഞ ആളാണ്. തന്നെ സ്ഥാനാർത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണ്. പത്തുപേര് തികച്ച് ബിജെപിയ്ക്ക് ഇല്ലാതിരുന്ന കാലത്ത് ഈ പാർട്ടിയിൽ പ്രവർത്തിച്ച് തുടങ്ങിയതാണ്. ഈ പാർട്ടിയ്ക്ക് കേരളത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടാകുന്ന കാലംവരെ പ്രവർത്തിക്കാൻ ആരോഗ്യം തരണേ എന്നാണ് പ്രാർത്ഥനയെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Top