ആലപ്പുഴ: ‘ശോഭാ സുരേന്ദ്രന്‍ ഈ തെരെഞ്ഞെടുപ്പില്‍ വിജയിക്കും എംപിയാകും’, ഇനി വരുന്നത് ബിജെപിയുടെ നാളുകളെന്ന് അമിത് ഷാ.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സര്‍വേകളും പറയുന്നു കേരളം മുഴുവന്‍ നരേന്ദ്ര മോദിയോട് ഒപ്പം ചേര്‍ന്ന് മുന്നേറാന്‍ ഒരുങ്ങുന്നുവെന്ന്. കേരളത്തിലെ കര്‍ഷകരും യുവതി യുവാക്കളും നരേന്ദ്ര മോദിക്കൊപ്പം മുന്നേറാന്‍ മുന്നേറാന്‍ തയ്യാറാണ്.
നരേന്ദ്ര മോദി മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ്. മൂന്ന് കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കി മാറ്റുന്നതിന് സഹായിക്കുന്ന തെരഞ്ഞെടുപ്പാകും ഇത്. കാര്‍ഷികരംഗത്തും ഉത്പാദന രംഗത്തും സാങ്കേതികരംഗത്തും ഭാരതത്തെ ഒന്നാമതാക്കും.
കാപട്യത്തിന്റെ ആളുകളാണ് ഇന്ത്യ സഖ്യത്തിലുള്ളത്. സഖ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്യൂണിസ്റ്റും കോണ്‍ഗ്രസും കേരളത്തില്‍ തമ്മിലടിക്കുകയാണ്. എന്നാല്‍ ഡല്‍ഹിയില്‍ ഇരുവരും ഒന്നിച്ചാണെന്നും അമിത് ഷാ വിമര്‍ശിച്ചു. ഇരു കൂട്ടരും ഒന്നിച്ച് നിന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. കേരളത്തെ ആക്രമണങ്ങളില്‍ നിന്ന് മുക്തമാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.