ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം ആദ്യമായി വെളിപ്പെടുത്തി പ്രശസ്ത നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
Also read: ലൈംഗിക അതിക്രമം നേരിട്ടുവെന്ന പരാതിയുമായി വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് രംഗത്ത്
മേക്കപ്പ് ആർടിസ്റ്റുകളിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്ന പരാതിയുമായി വനിതാ മേക്കപ്പ് ആർട്ടിസ്റ്റും രംഗത്തെത്തി. തൃശ്ശൂർ സ്വദേശിയായ വനിതയാണ് പരാതിയുമായി രംഗത്ത് വന്നത്. മേക്കപ്പ് ആർട്ടിസ്റ്റുമാരായ ശ്യം ചെറായി , സുഭാഷ് , മേക്കപ്പ് അസിസ്റ്റൻറ് ചാരുത്ത് എന്നിവർ ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. എന്നാൽ ഇത് സംബന്ധിച്ച് മേക്കപ്പ് ആർട്ടിസ്റ്റുമാരുടെ സംഘടനയ്ക്ക് പരാതി നൽകിയപ്പോൾ ഭാരവാഹികളിൽ നിന്ന് അധിക്ഷേപം നേരിട്ടുവെന്നും ഇവർ ആരോപിക്കുന്നു. സംഘടനയിൽ പരാതി നൽകിയപ്പോൾ, തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയും അവസരങ്ങൾ നിഷേധിക്കുകയും ചെയ്തെന്നും യുവതി ആരോപിക്കുന്നു