CMDRF

ഫ്‌ലോറിഡയില്‍ വെടിവെപ്പ്; സുരക്ഷാ ജീവനക്കാരനുള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു

ഫ്‌ലോറിഡയില്‍ വെടിവെപ്പ്; സുരക്ഷാ ജീവനക്കാരനുള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു
ഫ്‌ലോറിഡയില്‍ വെടിവെപ്പ്; സുരക്ഷാ ജീവനക്കാരനുള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡയിലുണ്ടായ വെടിവെപ്പില്‍ സുരക്ഷാ ജീവനക്കാരനുള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ഫ്‌ലോറിഡയിലെ ഡോറലിലുള്ള മാര്‍ട്ടിനി ബാറിലുണ്ടായ വെടിവെപ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം.

അക്രമികള്‍ സെക്യൂരിറ്റി ജീവനക്കാരനുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് വെടിവെക്കുകയുമായിരുന്നു. ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു. അക്രമം തടയാനെത്തിയ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, അക്രമി കൊല്ലപ്പെട്ടതായും പൊലീസ് പറയുന്നു. ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. വെടിവെപ്പില്‍ ഉള്‍പ്പെട്ട പ്രതി മരിച്ചതായും ഡോറല്‍ പൊലീസ് മേധാവി എഡ്വിന്‍ ലോപ്പസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടല്‍ നടന്നുവെന്നും അക്രമം വ്യാപിക്കാതെ ശ്രമിച്ചെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Top