പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സേലം സ്വദേശിയായ ലക്ഷ്മണന്റെ (48) മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് റെയിൽവേ ട്രാക്കിൽ നിന്ന് മാലിന്യം പൊറുക്കുന്നതിനിടെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചത്.
നാലാമത്തെയാളായ ലക്ഷ്മണൻ ട്രെയിൻ തട്ടി ഭാരതപ്പുഴയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് പുഴയിൽ ഇന്നലെ തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ മുതൽ ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീം ഉള്‍പ്പെടെ നടത്തിയ തെരച്ചിലിനൊടുവിലാണ് വൈകിട്ടോടെ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്.