CMDRF

ഷോർട്സ് ദൈർഘ്യം ഇനി മുതൽ 3 മിനിറ്റ്

യൂട്യൂബിൻറെ റെവന്യൂ-ഷെയറിംഗ് മോഡലിന് പുതിയ ഷോർട്സ് വീഡിയോകളും പരിഗണിക്കും.

ഷോർട്സ് ദൈർഘ്യം ഇനി മുതൽ 3 മിനിറ്റ്
ഷോർട്സ് ദൈർഘ്യം ഇനി മുതൽ 3 മിനിറ്റ്

പുത്തൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. സാധാരണ ഒരു മിനിറ്റിൽ താഴെയായിരുന്നു യൂട്യൂബിന്റെ ഷോർട്ടിസിന്റെ ദൈർഘ്യം. എന്നാൽ ഇതാ അതിനൊരു ചേഞ്ച് കൊണ്ടുവന്നിരിക്കുകയാണ് യൂട്യൂബ് ഇപ്പോൾ. യൂട്യൂബ് ഷോർട്സ് വീഡിയോകൾക്ക് പുതിയ അപ്ഡേറ്റ് പ്രകാരം ഇനി മുതൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമാകാം. വളരെ എൻഗേജിംഗായ സ്റ്റോറികൾ പറയാൻ ഇത് യൂട്യൂബർമാർക്ക് സഹായകമാകും.

വെർട്ടിക്കലായും സ്ക്വയർ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ അപ്‍ലോഡ് ചെയ്യാം. യൂട്യൂബിൻറെ റെവന്യൂ-ഷെയറിംഗ് മോഡലിന് പുതിയ ഷോർട്സ് വീഡിയോകളും പരിഗണിക്കും. എന്നാൽ മുമ്പ് അപ്‍ലോഡ് ചെയ്ത മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള ഫയലുകൾ ലോംഗ്-ഫോം വീഡിയോ എന്ന ഗണത്തിൽ തന്നെ തുടരും. ഇവ യൂട്യൂബിൻറെ പരമ്പരാഗത രീതിയിൽ തന്നെ റെവന്യൂ ഷെയറിംഗിന് പരിഗണിക്കപ്പെടും.

Also Read: ഗെയിം ഫ്രീക്കില്‍ വൻ ഡാറ്റ ചോര്‍ച്ച

2024 ഒക്ടോബർ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവിൽ കൊണ്ടുവന്നത്. പുതിയ മാറ്റം യൂട്യൂബർമാർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും. മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ നിലവിൽ യൂട്യൂബ് മൊബൈൽ ആപ്പിലെ ഷോർട്സ് ക്യാമറ വഴി നേരിട്ട് ചിത്രീകരിക്കാൻ കഴിയില്ല. ഇവ മൊബൈൽ, ഡെസ്ക്ടോപ് വേർഷനുകളിൽ ലഭ്യമായ യൂട്യൂബ് സ്റ്റുഡിയോ വഴിയാണ് അപ്‍ലോഡ് ചെയ്യേണ്ടത്. യൂട്യൂബ് ഷോർട്സ് വീഡിയോകളിലെ മാറ്റം എങ്ങനെയാണ് വ്ലോഗർമാർ ഏറ്റെടുക്കുക എന്ന് വരും ദിവസങ്ങളിൽ അറിയാം.

Top