നമ്മുടെ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കുന്നതിനും ഏറെ മികച്ചതാണ് ആപ്പിൾ. സുന്ദരവും അതേസമയം തെളിഞ്ഞതുമായ ചർമ്മം നൽകുന്നതിനും മുഖത്തുള്ള നേർത്ത ചുളിവുകൾ കുറയ്ക്കുന്നതിനുമെല്ലാം ആപ്പിൾ സഹായകമാണ്.
ആപ്പിളിൽ ഉയർന്ന ജലാംശം അടങ്ങിയത് കൊണ്ടുതന്നെ ചർമ്മത്തിൽ ഈർപ്പം നിറയ്ക്കാനും, ത്വക്കിന്റെ വരൾച്ച തടയാനും സഹായിക്കുന്നു. ആരോഗ്യമുള്ളതും യുവത്വമുള്ളതും തെളിഞ്ഞതുമായ ചർമ്മം നിലനിർത്തുന്നതിന് നമുക്ക് മതിയായ ജലാംശം അത്യാവശ്യമാണ്. ഭക്ഷണക്രമത്തിലും ചർമ്മസംരക്ഷണ ദിനചര്യയിലും ആപ്പിൾ ഉൾപ്പെടുത്തുന്നത് നമ്മുടെ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു.
Also Read: ഒരു സ്പെഷ്യൽ ചായ ആയാലോ?
അകാല വാർദ്ധക്യം, നേർത്ത വരകൾ, ചുളിവുകൾ എന്നിവ അകറ്റുന്നതിന് ആപ്പിളിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകൾ നമ്മെ സഹായിക്കും. മാത്രമല്ല ചർമ്മത്തിൻ്റെ യുവത്വം നിലനിർത്താനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാനും ഇത് സഹായിക്കുന്നു. ഭക്ഷണത്തിലോ ചർമ്മസംരക്ഷണ ദിനചര്യയിലോ ആപ്പിൾ ഉൾപ്പെടുത്തുന്നത് ഏറെ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിന് ഗുണം ചെയ്യും.
നോക്കാം, മുഖം സുന്ദരമാക്കാൻ ആപ്പിൾ ഫേസ് പാക്കുകൾ
ഒന്ന്
ആപ്പിൾ ഒരു ടീസ്പൂൺ പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഒരു പാത്രത്തിൽ എടുക്കുക. ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ഇതിലേക്ക് ചേർക്കുക. ഇവയെല്ലാം നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
രണ്ട്
ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ അരച്ചെടുത്ത ആപ്പിൾ എടുത്ത് അതിലേക്ക് കുറച്ചു തുള്ളി ഗ്ലിസറിൻ ചേർക്കുക. ഇത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ പാക്ക് നമുക്ക്ഇടാവുന്നതാണ്.
Also Read: സ്തനാർബുദത്തെ സൂക്ഷിക്കണം! അറിയണം ഈ ലക്ഷണങ്ങൾ
മൂന്ന്
അൽപം ആപ്പിൾ പേസ്റ്റും അതോടൊപ്പം ഒരു ടീസ്പൂൺ ഓട്സ് പൊടിച്ചതും രണ്ട് സ്പൂൺ തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.