കൊടുങ്ങല്ലൂർ: ആറാം ക്ലാസ് വിദ്യാർത്ഥിയെ ചൂരൽ കൊണ്ടടിച്ച അധ്യാപകനെതിരെ നടപടി ഉണ്ടാകാന്‍ സാധ്യത. ഇതിന് മുന്നോടിയായി അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി റിപ്പോർട്ട്. മതിലകം സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ കെ.ജെ. ആൻറണിക്കെതിരെയാണ് അധികൃതർ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്.
മതിലകം പോലീസാണ് വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിൽ ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഭാരതീയ ന്യായസംഹിത പ്രകാരവും കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പനുസരിച്ചാണ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അധ്യാപകന് വിദ്യാർത്ഥിയെ ചൂരൽ കൊണ്ടടിച്ചത്. ശരീരത്തിൽ അടിയുടെ പാടുകൾ കണ്ട രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തികുകയായിരുന്നു.