ഇന്‍സ്റ്റഗ്രാമില്‍ 91.3 മില്യണ്‍ പേരാണ് മോദിയെ പിന്തുടരുന്നത്. എന്നാൽ 91.4 മില്യണ്‍ ഫോളോവേഴ്‌സുമായി മോദിയെയും പിന്നിലാക്കിയിരിക്കുകയാണ് നടി ശ്രദ്ധ കപൂര്‍. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മൂന്നാമത്തെ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ശ്രദ്ധ കപൂര്‍. ക്രിക്കറ്റ് താരം വിരാട് കോലിയും പ്രിയങ്ക ചോപ്രയുമാണ് ഇന്ത്യയില്‍നിന്ന് ശ്രദ്ധയേക്കാള്‍ ഫോളോവേഴ്‌സുള്ള പ്രമുഖ വ്യക്തികള്‍. ഓഗസ്റ്റ് 15 ന് റിലീസ് ചെയ്ത സ്ത്രീ 2 സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ശ്രദ്ധ കപൂറിന് പുതിയ നേട്ടം.
വിരാട് കോലിയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 271 മില്യണ്‍ ഫോളോവേഴ്‌സും പ്രിയങ്ക ചോപ്രയ്ക്ക് 91.8 ഫോളോവേഴ്‌സുമാണുള്ളത്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന് 85.1 മില്യണും ദീപിക പദുക്കോണിന് 79.8 മില്യണുമാണ് ഫോളോവേഴ്‌സിന്റെ എണ്ണം. സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ലോകനേതാവാണ് മോദി. 101. 2 മില്യണിലധികം പേരാണ് മോദിയെ എക്‌സിലൂടെ പിന്തുടരുന്നത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരേക്കാള്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മോദി ബഹുദൂരം മുന്നിലാണ്. ഓഫീസ് ഓഫ് ദ പ്രൈംമിനിസ്റ്റര്‍(പിഎംഒ) എന്ന എക്‌സ് അക്കൗണ്ടിന് 56 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. 26.7 മില്യണ്‍ ഫോളോവേഴ്‌സുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, 27.6 മില്യണ്‍ ഫോളോവേഴ്‌സുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരാണ് എക്‌സില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ഇന്ത്യന്‍ നേതാക്കള്‍.