CMDRF

അഹങ്കാരികളെ ശ്രീരാമന്‍ 240 സീറ്റില്‍ ഒതുക്കി: വിവാദ പ്രസ്ഥാവന തിരുത്തി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

അഹങ്കാരികളെ ശ്രീരാമന്‍ 240 സീറ്റില്‍ ഒതുക്കി: വിവാദ പ്രസ്ഥാവന തിരുത്തി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍
അഹങ്കാരികളെ ശ്രീരാമന്‍ 240 സീറ്റില്‍ ഒതുക്കി: വിവാദ പ്രസ്ഥാവന തിരുത്തി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

ഡല്‍ഹി: അഹങ്കാരികളായിത്തീര്‍ന്ന ബിജെപിയെ ശ്രീരാമന്‍ 240 സീറ്റുകളില്‍ ഒതുക്കിയെന്ന പ്രസ്താവന വിവാദമായോടെ പ്രസ്ഥാവന തിരുത്തി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാമന്റെ മഹാത്മ്യം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടവര്‍ അധികാരത്തിലെത്തിയെന്നാണ് ഇന്ദ്രേഷ് കുമാര്‍ തിരുത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെയും ഇന്ത്യയുടെയും പ്രകടനത്തെ പരാമര്‍ശിച്ചുകൊണ്ട് ഇന്ദ്രേഷ് കുമാര്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.”ജനാധിപത്യത്തിലെ രാമരാജ്യത്തിന്റെ നിയമനിര്‍മാണം നോക്കൂ. രാമഭക്തരായിരുന്നവര്‍ ക്രമേണ അഹങ്കാരികളായി മാറി, ക്രമേണ അവര്‍ വലിയ പാര്‍ട്ടിയായി. എന്നാല്‍ അവരുടെ അഹങ്കാരം കാരണം അവര്‍ക്ക് നല്‍കിയിരുന്ന വോട്ടും അധികാരവും ദൈവം നിര്‍ത്തലാക്കി. രാമന്‍ അവരെ 240ല്‍ ഒതുക്കി. രാമനില്‍ വിശ്വാസമില്ലാത്തവരെ 234 ല്‍ ഒതുക്കി”യെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. ഇത് വിവാദമായതോടെയാണ് പ്രസ്താവന മയപ്പെടുത്തി ഇന്ദ്രേഷ് വീണ്ടും രംഗത്തെത്തിയത്. ”രാജ്യത്തിന്റെ നിലവിലെ അവസ്ഥ വളരെ വ്യക്തമാണ്. രാമനെ എതിര്‍ത്തവര്‍ ഇന്ന് അധികാരത്തിലില്ല. എന്നാല്‍ രാമനെ ബഹുമാനിക്കുന്നവര്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും അധികാരത്തിലെത്തി സര്‍ക്കാര്‍ രൂപീകരിച്ചു.”- ഇന്ദ്രേഷ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തെ വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് രംഗത്തെത്തിയതിനു പിറകേയാണ് ഇന്ദ്രേഷും സമാന പരാമര്‍ശം നടത്തിയത്. യഥാര്‍ഥ സേവകന്‍ ജനങ്ങളെ അഹങ്കാരമില്ലാതെ സേവിക്കുമെന്നും അഭിമാനം കാത്തുസൂക്ഷിക്കുമെന്നുമായിരുന്നു ഭാഗവതിന്റെ പ്രസ്താവന. യഥാര്‍ഥ സേവകന്‍ അഹങ്കാരിയായിരിക്കില്ലെന്ന ഭാഗവതിന്റെ സന്ദേശം ബിജെപി നേതൃത്വത്തിനുള്ള വിമര്‍ശനമായാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തിയത്. ഇതോടെ ബിജെപി-ആര്‍എസ്എസ് ബന്ധത്തില്‍ വിള്ളലുണ്ടെന്ന പ്രചാരണവും ശക്തമായി. എന്നാല്‍ ബന്ധത്തില്‍ വിള്ളലുകളില്ലെന്ന് വ്യക്തമാക്കി ആര്‍എസ്എസ് വൃത്തങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

Top