വില്ലന്‍ വേഷമണിഞ്ഞ് ചെമ്മീന്‍

വില്ലന്‍ വേഷമണിഞ്ഞ് ചെമ്മീന്‍
വില്ലന്‍ വേഷമണിഞ്ഞ് ചെമ്മീന്‍

ചെമ്മീന്‍ കഴിച്ച് വീണ്ടും മരണങ്ങള്‍ ഉണ്ടാകുന്നു ,ഇവ സ്ഥിരമായി കഴിക്കുന്നതിലും ഫൂഡ് അലര്‍ജി ഉണ്ടാവാം .ചെമ്മീനില്‍ വില്ലനാകുന്നത് എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? ചെമ്മീന്‍ എങ്ങനെ മരണകാരണമാകുന്നു എന്ന ചര്‍ച്ചകള്‍ സാമൂഹികമാധ്യമത്തില്‍ നടക്കുന്നുണ്ട്. ചെമ്മീനും ചെറുനാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് മരണകാരണമാകും എന്നുവരെ പോകുന്നു പ്രചാരണങ്ങള്‍. ചില ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുന്നത് ചിലരില്‍ അലര്‍ജിയുണ്ടാക്കും, ചെമ്മീനില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക പ്രൊട്ടീന്‍ ചിലരില്‍ അലര്‍ജിയുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ഷെല്‍ ഫിഷായ ചെമ്മീന്‍ അലര്‍ജിക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.ചെമ്മീന്‍ ഭക്ഷിക്കുന്നതിലൂടെ മരണം സംഭവിക്കുന്നത് വളരെ അപൂര്‍വമാണ്. അനഫിലക്‌സിസ് എന്ന അലര്‍ജി മൂര്‍ച്ഛിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ചെമ്മീന്‍ വര്‍ഗത്തില്‍പ്പെട്ട മീനുകള്‍ കഴിക്കുമ്പോള്‍ പലരിലും അനഫിലക്‌സിസ് എന്ന അലര്‍ജി കാണാറുണ്ട്. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണ്‍ സിസ്റ്റം ചെമ്മീനിലെ ഒരു പ്രത്യേക തരം പ്രോട്ടീനിന് (ചെമ്മീനിലെ ട്രോപോമയോസിന്‍) എതിരെ പ്രവര്‍ത്തിക്കുമ്പോഴാണ് അലര്‍ജി ഉണ്ടാകുന്നത്.

ചെമ്മീനിലെ പ്രോട്ടീന്‍ നമ്മുടെ ശരീരത്തിന് ഹാനികരമാകും എന്ന തോന്നലില്‍ ശരീരം അതിനോട് റിയാക്ട് ചെയ്യുന്നതിന്റെ ഭാഗമായി ചില ഇമ്മ്യൂണ്‍ സെല്‍സ് ആക്ടിവേറ്റഡാകുകയും ഇമ്മ്യൂണോ ഗ്ലോബുലിന്‍ ഇമ്മീഡിയേറ്റഡ് എന്ന ആന്റിബോഡി ഉണ്ടാക്കുകയും ചെയ്യും. ഇത് നമ്മുടെ ശരീരത്തിലെ പലതരം സെല്‍സിനെ ആക്ടിവേറ്റ് ചെയ്ത് അലര്‍ജന്‍സ് പുറപ്പെടുവിക്കും(സൈറ്റോകൈന്‍സ്). അതുവഴി ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. ഇത് രണ്ട് തരത്തിലാണ് സംഭവിക്കുക. ചെമ്മീന്‍ കഴിച്ച ഉടനയോ കുറച്ച് സമയത്തിന് ശേഷമോ ഇത്തരം അലര്‍ജി കണ്ടുവരാം. ഇതില്‍ പെട്ടന്ന് ഉണ്ടാവുന്ന അലര്‍ജിക് റിയാക്ഷന്‍ ആണ് അനാഫലൈറ്റസ് എന്ന് പറയുന്നത്. അനാഫലൈറ്റസ് ശ്വാസ തടസ്സം, ഹൃദയസ്തംഭനം ബിപി കുറയുക തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും.

ചെമ്മീന്‍ അലര്‍ജിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ചൊറിച്ചില്‍ ,ചര്‍മ്മത്തില്‍ വ്യാപിക്കുന്ന തിണര്‍പ്പുകള്‍ ചൊറിച്ചിലുണ്ടാകാന്‍ കാരണമായേക്കും .കണ്ണ് ,വായ ,ചര്‍മ്മം എന്നിവിടങ്ങളിലാണ് പ്രധാനമായും ചൊറിച്ചില്‍ അനുഭവപ്പെടുന്നത് .അറ്റോപിക് ഡെര്‍മറ്റയിറ്റീസ് എന്നറിയപ്പെടുന്ന ത്വക്ക് രോഗാവസ്ഥയാണ് എക്‌സിമ ,വരണ്ട ചര്‍മത്തില്‍ തവിട്ട് ചാരനിരത്തില്‍ പാടുകള്‍ കാണപ്പെടും,കൈകള്‍ ,കാലുകള്‍ ,കണങ്കാല്‍,കൈത്തണ്ട ,നെഞ്ച് ,കാല്‍മുട്ടുകള്‍ ,കൈമുട്ടുകള്‍ എന്നിവയിലാണ് പാടുകള്‍ കാണപ്പെടുന്നത് .കൂടാതെ ശരീരത്തില്‍ ദ്രവകം നിറഞ്ഞ ചെറിയ മുഴകളും കാണപ്പെടുന്നു .ശ്വാസകോശ സംബന്ധമായ പ്രശനങ്ങളും ,നെഞ്ചുവേദനയുമാണ് മറ്റു പ്രധാന ലക്ഷണം ,ശ്വാസം മുട്ടല്‍ ,ചുമ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു ,അതുപോലെതന്നെ തലകറക്കം ,ബോധക്ഷയം,മന്ദ ഗതിയിലുള്ള പള്‍സ് നിരക്ക് എന്നിവയാണ് മറ്റു പ്രധാന ലക്ഷണങ്ങള്‍ .

Top