CMDRF

ശൈത്യകാല വിമാന സർവീസുകളുടെ പട്ടിക പുറത്തിറക്കി സിയാൽ

രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 51 ഓപ്പറേഷനുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ആണ് പട്ടികയിൽ ഒന്നാമത്

ശൈത്യകാല വിമാന സർവീസുകളുടെ പട്ടിക പുറത്തിറക്കി സിയാൽ
ശൈത്യകാല വിമാന സർവീസുകളുടെ പട്ടിക പുറത്തിറക്കി സിയാൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള ശൈത്യകാല വിമാന സർവീസുകളുടെ സമയവിവരപട്ടിക പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയുള്ള സമയക്രമമാണ് പുറത്തുവിട്ടത്. ഇപ്പോൾ നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ 1480 സർവീസുകളാണുള്ളത്. പുതിയ പട്ടികയിൽ 1576 പ്രതിവാര സർവീസുകളാണുണ്ടാവുക. രാജ്യാന്തര സെക്ടറിൽ 26, ആഭ്യന്തര സെക്ടറിൽ 7 എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്.

രാജ്യാന്തര സെക്ടറിൽ ഏറ്റവുമധികം സർവീസുള്ളത് അബുദാബിയിലേക്കാണ്. 67 പ്രതിവാര സർവീസുകളാണ് അബുദാബിയിലേക്കുള്ളത്. ദുബായിലേക്ക് 46 സർവീസുകളും ദോഹയിലേക്ക് 31 സർവീസുകളും. പുതിയ ശൈത്യകാല സമയക്രമമനുസരിച്ച് യു.എ.ഇയിലേക്കുള്ള മൊത്തം പ്രതിവാര സർവീസുകളുടെ എണ്ണം 134 ആണ്. രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 51 ഓപ്പറേഷനുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ആണ് പട്ടികയിൽ ഒന്നാമത്.

Also Read:സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴയ്ക്ക് സാധ്യത

ഇത്തിഹാദ്- 28, എയർ അറേബ്യ അബുദാബി- 28, എയർ ഏഷ്യ- 18, എയർ ഇന്ത്യ- 17, എയർ അറേബ്യ, ആകാശ, എമിറേറ്റ്സ്, ഒമാൻ എയർ, സിംഗപ്പൂർ എയർലൈൻസ് – 14 വീതം എന്നിവരാണ് മറ്റ് പ്രമുഖ എയർലൈനുകൾ.തായ് എയർവേസ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്കുള്ള പ്രീമിയം സർവീസുകൾ ആഴ്ചയിൽ 5 ദിവസമായി കൂട്ടി. ഇതോടെ കൊച്ചിയിൽനിന്ന് ബാങ്കോക്കിലേക്ക് പ്രതിവാരം 15 സർവീസുകളുണ്ടാവും.

തായ് എയർ ഏഷ്യ, തായ് ലയൺ എയർ എന്നീ സർവീസുകൾ ഉൾപ്പെടെയാണിത്. കൂടാതെ, വിയറ്റ്‌ജെറ്റ് വിയറ്റ്‌നാമിലേക്ക് പ്രതിദിന സർവീസുകൾ തുടങ്ങും. ആഭ്യന്തര സെക്ടറിൽ ബെംഗളൂരു- 112, മുംബൈ- 75, ഡൽഹി- 63, ചെന്നൈ- 61, ഹൈദരാബാദ് – 52, അഗത്തി – 15, അഹമ്മദാബാദ് കൊൽ‍ക്കത്ത – 14 വീതം, പുണെ- 13, കോഴിക്കോട്, ഗോവ, കണ്ണൂർ, തിരുവനന്തപുരം – 7 വീതം, സേലം – 5 സർവീസുകളുമാണ് സിയാൽ ശൈത്യകാല സമയക്രമത്തിൽ പ്രവർത്തിക്കുക.

Top