CMDRF

ആഷിഖ് അബുവിന് മറുപടിയുമായി സിബി മലയില്‍

പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അതില്‍ ആരൊക്കെയാണ് അംഗങ്ങള്‍ എന്നത് പുറത്തുവരട്ടെയെന്നും സിബി മലയില്‍

ആഷിഖ് അബുവിന് മറുപടിയുമായി സിബി മലയില്‍
ആഷിഖ് അബുവിന് മറുപടിയുമായി സിബി മലയില്‍

കൊച്ചി: ആഷിഖ് അബു തന്നോട് കയര്‍ത്ത് സംസാരിച്ചുവെന്നാരോപിച്ച് സിബി മലയില്‍. പ്രതിഫല തര്‍ക്കം പരിഹരിക്കാന്‍ കമ്മീഷന്‍ ചോദിച്ചത് സംഘടനയ്ക്ക് വേണ്ടിയാണെന്നും വ്യക്തമാക്കി. എല്ലാ യൂണിയനുകളിലും ഇങ്ങനെ കമ്മീഷന്‍ വാങ്ങുന്ന രീതിയുണ്ട്. പൂര്‍ണ മനസ്സോടെയല്ല കമ്മീഷന്‍ തന്നത് എന്നതിനാല്‍ പണം തിരിച്ചു നല്‍കി. ആഷിഖ് അബുവിനോട് വ്യക്തിപരമായി പ്രശ്‌നങ്ങള്‍ ഇല്ല. വിഷയത്തില്‍ പരസ്യ തര്‍ക്കത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് പ്രായോഗികമല്ല. പവര്‍ ഗ്രൂപ്പ് സിനിമയില്‍ അസാധ്യമാണ്. തന്റെ അനുഭവത്തില്‍ അങ്ങനെ ഒന്നില്ലെന്നും സിബി മലയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലും അവ്യക്തതയുണ്ട്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അതില്‍ ആരൊക്കെയാണ് അംഗങ്ങള്‍ എന്നത് പുറത്തുവരട്ടെയെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

Top