മുഡ ഭൂമി അഴിമതിക്കേസ്; മുഖ്യമന്ത്രിയെന്ന പരിഗണന വേണ്ടെന്ന് പൊലീസിനോട് സിദ്ധരാമയ്യ

താന്‍ മുഖ്യമന്ത്രിയാണെന്ന കാര്യം പരിഗണിക്കാതെ, അന്വേഷണത്തിന് ആവശ്യമായ എല്ലാ ചോദ്യങ്ങളും തന്നോട് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം.

മുഡ ഭൂമി അഴിമതിക്കേസ്; മുഖ്യമന്ത്രിയെന്ന പരിഗണന വേണ്ടെന്ന് പൊലീസിനോട് സിദ്ധരാമയ്യ
മുഡ ഭൂമി അഴിമതിക്കേസ്; മുഖ്യമന്ത്രിയെന്ന പരിഗണന വേണ്ടെന്ന് പൊലീസിനോട് സിദ്ധരാമയ്യ

ബംഗളൂരു: മുഡ ഭൂമി അഴിമതിക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത പൊലീസ് ബുധനാഴ്ച രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. മൈസൂര്‍ ലോകായുക്ത സൂപ്രണ്ട് ടിജെ ഉദേഷിന്റെ ഓഫീസില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 10.10 ഓടെ എത്തിയ സിദ്ധരാമയ്യയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് പുറത്തുവിട്ടു. പുറത്തിറങ്ങിയ ശേഷം സിദ്ധരാമയ്യ മൈസൂരു നഗരത്തിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെത്തി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും തനിക്ക് മുഖ്യമന്ത്രിയെന്ന ഇളവ് നല്‍കരുതെന്നും സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ മുഖ്യമന്ത്രിയാണെന്ന കാര്യം പരിഗണിക്കാതെ, അന്വേഷണത്തിന് ആവശ്യമായ എല്ലാ ചോദ്യങ്ങളും തന്നോട് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. ഭൂമി അനുവദിക്കല്‍, പരിവര്‍ത്തനം, ഒടുവില്‍ അനുവദിച്ച സൈറ്റുകള്‍ തിരികെ നല്‍കല്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. മുഡയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് സിദ്ധരാമയ്യ.

Top