ഡല്‍ഹി: ലൈംഗിക അതിക്രമക്കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായിയെന്നും പൊലീസ് ആവശ്യപ്പെട്ടതില്‍ തന്റെ കൈവശമുള്ള തെളിവുകളും ഫോണ്‍ നമ്പര്‍ വിവരങ്ങളും കൈമാറിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Also Read: ‘താന്‍ ഐശ്വര്യ റായിയുടെ ആരാധകൻ..’; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍
പഴയ ഫോണുകള്‍ തന്റെ കൈയില്‍ ഇല്ലെന്നും സിദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടര്‍ന്നുവെന്നും ഇത് സംബന്ധിച്ച് താന്‍ പരാതി നല്‍കിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ പരാതിയില്‍ പൊലീസ് നല്‍കിയ രേഖാമൂലമുള്ള മറുപടിയും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.