CMDRF

രത്തൻ ടാറ്റയുടെ കൂട്ട് പിടിച്ച് ബി.എസ്.എന്‍.എൽ; മരണമണി മുഴങ്ങിയിടത്തുനിന്നും രണ്ടാം വരവ്

രത്തൻ ടാറ്റയുടെ കൂട്ട് പിടിച്ച് ബി.എസ്.എന്‍.എൽ; മരണമണി മുഴങ്ങിയിടത്തുനിന്നും രണ്ടാം വരവ്
രത്തൻ ടാറ്റയുടെ കൂട്ട് പിടിച്ച് ബി.എസ്.എന്‍.എൽ; മരണമണി മുഴങ്ങിയിടത്തുനിന്നും രണ്ടാം വരവ്

ല്പം ഒന്ന് വഴി മാറി കൊടുക്കാം. ഒരു പഴയ രാജാവിന്റെ പുത്തന്‍ എന്‍ട്രിക്കായി. ചിലതൊക്കെ ചിലരെ ഓര്‍മപ്പെടുത്തണം, ചില കണക്കുകളൊക്കെ തീര്‍ക്കണം. പറഞ്ഞതും ഇനി പറയാന്‍ പോകുന്നതുമെല്ലാം ഒരിക്കല്‍ ഇന്ത്യയെന്ന മഹാരാജ്യം അടക്കി വാണ ഒരു ടെലികോം രാജാവിനെ കുറിച്ചാണ്. ഇത്തരമൊരു ഇന്‍ട്രോ തന്നെയാണ് നഷ്ടപെട്ട കിരീടവും ചെങ്കോലും തിരിച്ചു പിടിക്കാന്‍ സര്‍വ്വ സന്നാഹവുമായി എത്തുന്ന ബി.എസ്.എന്‍.എല്ലിന്റെ തിരിച്ചു വരവിന് അഭികാമ്യവും. രാജ്യത്തിന്റെ അഭിമാനമായിരുന്ന, ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ ബി.എസ്.എന്‍.എല്ലിന്റെ തകര്‍ച്ച രാജ്യത്തെ ഞെട്ടിച്ച ഒന്നാണ്.

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ (വി) എന്നീ വമ്പന്‍ മാര്‍ വെട്ടിവീഴ്ത്തിയ കരുവായി തന്നെ ബി.എസ്.എന്‍.എല്ലിന്റെ തകര്‍ച്ചയെ വിലയിരുത്താം. പലരുടെയും സ്വകാര്യ താല്പര്യങ്ങള്‍ പലപ്പോഴായി സംരക്ഷിക്കേണ്ടിവന്നിടത് ബി.എസ്.എന്‍.എല്ലിന്റെ മരണമണി മുഴങ്ങി. ബി.എസ്.എന്‍.എല്ലിനു 4 ജി അടക്കം നിഷേധിച്ച സംഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഡിജിറ്റല്‍ ഇന്ത്യയുടെ ടെലികോം മേഖലയെ രാജ്യത്തെ ഒരു സ്വകാര്യ വ്യക്തിക്കും തീറെഴുതി കൊടുക്കാനുള്ളതല്ലലോ.എന്നാല്‍ എത്ര തവണ വീണ് എന്നതിലല്ലോ എങ്ങനെ എഴുന്നേറ്റു എന്നതിലല്ലേ കാര്യമിരിക്കുന്നത്. അവസരം അത് നമുക്കനുകൂലമാക്കി മാറ്റുന്നതിലാണ് മിടുക്ക്.

അത്തരമൊരു സൂചനയ്ക്കാണ് ബി.എസ്.എന്‍.എല്‍ കഴിഞ്ഞ ദിവസം തിരികൊളുത്തിയത്. രാജ്യത്തെ വന്‍കിട കമ്പനികളുടെ ഒപ്പമെത്താനുള്ള ഓട്ടത്തില്‍ ബി.എസ്.എന്‍.എല്ലിന് ഇന്ന് ടാറ്റായുടെ പിന്തുണയുമുണ്ട്. മകന്റെ വിവാഹം ആഘോഷമാക്കിയ അംബാനി സേവന നിരക്ക് കൂട്ടി സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കുള്ള സമ്മാനം കൃത്യ സമയത്ത് നല്‍കാനും മറന്നില്ല. ഭരണം മടുത്താലും വോട്ടു മാറ്റി കുത്താന്‍ അമാന്തം കാണിക്കുന്ന ജനം പക്ഷെ ഇക്കുറി രണ്ടാമതൊന്നാലോചിക്കാന്‍ നിന്നില്ല.

ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് എന്നാണല്ലോ. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ (വി) എന്നീ കമ്പനികളില്‍നിന്ന് ബി.എസ്.എന്‍.എലിലേക്ക് ഒരു കൂട്ടപലായനം. കേരളത്തിലാണ് ചുവടുമാറ്റം ഏറെയും, വീണു കിട്ടിയ അവസരം വിഷ്ണുലോകമാക്കി ബി.എസ്.എന്‍.എല്ലും. ജൂലായ് ഒന്നുമുതലാണ് സ്വകാര്യകമ്പനികള്‍ താരിഫ് കൂട്ടിയത്. ജൂലായ് 10 മുതല്‍ 17 വരെയുള്ള കണക്കുപ്രകാരം ബി.എസ്.എന്‍.എലില്‍നിന്ന് 5,831 വരിക്കാരാണ് വിട്ടുപോയത്. എന്നാല്‍, ഈ കാലയളവില്‍ ബി.എസ്.എന്‍.എല്ലിലേക്ക് മറ്റുകമ്പനികളില്‍നിന്ന് വന്നത് 5,921 പേരാണ്. സേവന മേന്മയും സൗകര്യങ്ങളും നിരക്കു കുറവുമാണ് ജനങ്ങള്‍ക്കാവശ്യം. അന്ത്യശ്വാസം വലിച്ചു കൊണ്ടിരുന്ന ബി.എസ്.എന്‍.എലിന്റെ തൊഴില്‍ മേഖലയിലും കൂടുതല്‍ നിയമനങ്ങള്‍ സംഭവിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

REPORT: MINNU WILSON

Top