വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശ്ശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്

ബഹളങ്ങളില്ലാതെ പരാമവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.

വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശ്ശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്
വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശ്ശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്

കല്‍പ്പറ്റ: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരാമവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് വര്‍ക്കുകള്‍ ഇന്നും തുടരും.

പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ഥികളുടെ പ്രധാന പരിപാടി. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ വിവിധ ഇടങ്ങളില്‍ തുടങ്ങും. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. പ്രചാരണം അവസാനിച്ചപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഉറച്ച വിജയ പ്രതീക്ഷയിലാണ്.

Also Read:  സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതേസമയം തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. ചെറുതുരുത്തി സ്‌കൂളില്‍ നിന്നാണ് വോട്ടിംഗ് യന്ത്രങ്ങള്‍ അടക്കം വിതരണം ചെയ്യുക. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്‌ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. വിവിപാറ്റ് മെഷീനുകളുടെ തകരാറുകള്‍ മുന്നില്‍ കണ്ട് 180 ബൂത്തുകള്‍ക്കായി ആകെ 236 മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മറ്റന്നാള്‍ വരെ തുടരും.

Top