രാജാഭിഷേകത്തിൻറെ രജതജൂബിലി ആഘോഷം; 457 തടവുകാർക്ക് മാപ്പ്

കഴിഞ്ഞ ദിവസമാണ് സായുധസേനയുടെ പരമോന്നത കമാൻഡർ കൂടിയായ രാജാവ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്

രാജാഭിഷേകത്തിൻറെ രജതജൂബിലി ആഘോഷം; 457 തടവുകാർക്ക് മാപ്പ്
രാജാഭിഷേകത്തിൻറെ രജതജൂബിലി ആഘോഷം; 457 തടവുകാർക്ക് മാപ്പ്

മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ തൻറെ രാജാഭിഷേകത്തിൻറെ രജതജൂബിലി ആഘോഷിക്കുന്നതിൻറെ ഭാഗമായി 457 തടവുകാർക്ക് മാപ്പ് നൽകി. കഴിഞ്ഞ ദിവസമാണ് സായുധസേനയുടെ പരമോന്നത കമാൻഡർ കൂടിയായ രാജാവ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

തടവുകാരുടെ മാനുഷികവും സാമൂഹികവും നിയമപരമായ ഉത്തരവാദിത്തം സന്തുലിതമാക്കാനും അവർക്ക് സമൂഹത്തിലേക്ക് കടന്നുവന്ന് സാധാരണ ജീവിതം നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിൻറെ പ്രതിബദ്ധതയുടെ തെളിവ് കൂടിയാണ് തടവുകാരുടെ മോചനം.

Top