‘ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു’; ട്രംപിനെ പരിഹസിച്ച് സിമോൺ ബൈൽസ്

‘ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു’; ട്രംപിനെ പരിഹസിച്ച് സിമോൺ ബൈൽസ്
‘ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു’; ട്രംപിനെ പരിഹസിച്ച് സിമോൺ ബൈൽസ്

പാരീസ് ഒളിമ്പിക്സിൽ ഇരട്ട സ്വർണം നേടിയതിന് പിന്നാലെ ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് അമേരിക്കൻ ജിംനാസ്റ്റിക് റാണി സിമോൺ ബൈൽസ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങളെ പരിഹസിച്ചാണ് ബൈൽസ് പോസ്റ്റ് പങ്കുവെച്ചത്. ‘ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു’ എന്ന ബൈൽസിന്റെ എക്‌സ് പോസ്റ്റ് വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ പരോക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു സിമോണിന്റെ പരാമർശം. നേരത്തെ ട്രംപ് നടത്തിയ, കുടിയേറ്റക്കാർ അമേരിക്കയിലെ കറുത്ത ജോലികൾ സ്വന്തമാക്കുന്നുവെന്ന പരാമർശം വൻ വിവാദം സൃഷ്ടിച്ചിരുന്നു.

ഗായികയും ഗാനരചയിതാവുമായ റിക്കി ഡേവില മെഡൽ നേട്ടത്തെ പ്രശംസിച്ച് പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് ബൈൽസിൻ്റെ പരാമർശം ഉണ്ടായത്. ” സിമോൺ ബൈൽസ് എല്ലാകാലത്തെയും മികച്ച താരം ആവുകയാണ്. സ്വർണ മെഡലുകൾ നേടുന്നതും ജിംനാസ്റ്റിക്സിൽ ആധിപത്യം പുലർത്തുന്നതും അവളുടെ കറുത്ത ജോലിയാണ്.” എന്നായിരുന്നു റിക്കി ഡേവിലയുടെ പോസ്റ്റ്. ” ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു” എന്ന മറുപടിക്കൊപ്പം ഒരു കറുത്ത ഹൃദയത്തിന്റെ ഇമോജിയും ബൈൽസ് പങ്കുവെച്ചിട്ടുണ്ട്.

ബുധനാഴ്ച നാഷണൽ അസോസിയേഷൻ ഓഫ് ബ്ലാക്ക് ജേണലിസ്റ്റുകളുടെ (NABJ) കൺവെൻഷനിൽ മൂന്ന് പ്രമുഖ രാഷ്ട്രീയ മാധ്യമപ്രവർത്തകരുമായി നടത്തിയ അഭിമുഖത്തിൽ ആണ് കുടിയേറ്റക്കാർ യുഎസിൽ “കറുത്ത ജോലികൾ സ്വീകരിക്കുന്നു” എന്ന് ട്രംപ് പറഞ്ഞത്.

Top