രജനികാന്തിനേക്കാൾ ലാളിത്യം നടന്റെ മകൾക്ക്, വീണുപോയത് അങ്ങനെ!

അവളുടെ അച്ഛന്‍ സിമ്പിളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഐശ്വര്യ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് സിമ്പിളാണ്- ധനുഷ്

രജനികാന്തിനേക്കാൾ ലാളിത്യം നടന്റെ മകൾക്ക്, വീണുപോയത് അങ്ങനെ!
രജനികാന്തിനേക്കാൾ ലാളിത്യം നടന്റെ മകൾക്ക്, വീണുപോയത് അങ്ങനെ!

ളരെ അപ്രതീക്ഷിതമെന്നോണം തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച ഒരു വിവാഹമോചനമായിരുന്നു നടൻ ധനുഷിന്റേയും രജനികാന്തിന്റെ മകൾ ഐശ്വര്യയുടെയും.18 വർഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചത് 2022 ലാണ്.

എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് തന്റെ മുൻ ഭാര്യയായ ഐശ്വര്യയെ പ്രശംസിച്ചുകൊണ്ടുള്ള ധനുഷിന്റെ വാക്കുകളാണ്. സൂപ്പർ സ്റ്റാർ രജനികാന്തിനെക്കാൾ നൂറ് മടങ്ങ് ലളിത്യമുള്ളയാളാണ് ഐശ്വര്യയെന്നും എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും ധനുഷ് ഒരു ദേശീയമാധ്യമത്തിനോട് പറഞ്ഞു. രജനികാന്തിന്റെ മകളായതാണോ ഐശ്വര്യയോടുള്ള താൽപര്യത്തിന് കാരണം എന്ന ചോദ്യത്തിനായിരുന്നു ധനുഷിന്റെ ഈ മറുപടി.

Also Read: പ്രഭാസിന്റെ പുത്തന്‍ പോസ്റ്ററുമായി ‘ദി രാജാ സാബ്’ ടീം

നടന്റെ മകളായി അല്ല ഐശ്വര്യയെ കണ്ടത്

ACTOR RAJANIKANTH, AISWARYA, ACTOR DANUSH

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകളായി അല്ല ഞാൻ ഐശ്വര്യയെ കണ്ടിട്ടുള്ളത്. എനിക്ക് അവളുടെ ലാളിത്യം വളരെ ഇഷ്ടമായിരുന്നു. അവളുടെ അച്ഛന്‍ സിമ്പിളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഐശ്വര്യ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് സിമ്പിളാണ്. ഐശ്വര്യ എല്ലാവരേയും തുല്യരായി കാണുന്നു, എല്ലാവരുമായി ചങ്ങാത്തം കൂടും. അവള്‍ ഞങ്ങളുടെ മക്കളെ നന്നായി വളര്‍ത്തുന്നു’-ധനുഷ് പറഞ്ഞു.

Also Read: ‘ഐ ആം നോട്ട് ബാഡ്, ഐ ആം റിച്ച്’; ‘ലക്കി ഭാസ്‌കര്‍’ ട്രെയ്‌ലര്‍

ഐശ്വര്യയും ധനുഷും വിവാഹിതരാവുന്നത് 2004 ആണ്. യാത്ര, ലിങ്ക എന്നിവരാണ് മക്കൾ. നിലവിൽ മുത്തച്ഛനായ രജനികാന്തിനൊപ്പമാണ് ഇവർ താമസിക്കുന്നത്.

Top