CMDRF

‘അഹാനയെപ്പോലൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണം’: മകളെക്കുറിച്ച് സിന്ധു കൃഷ്ണ

മകൾ ദിയ കൃഷ്ണയുടെ വിവാഹശേഷം അവധി ആഘോഷിക്കാനായി ബാലിയിലേയ്ക്ക് പോവുകയായിരുന്നു കുടുംബം

‘അഹാനയെപ്പോലൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണം’: മകളെക്കുറിച്ച് സിന്ധു കൃഷ്ണ
‘അഹാനയെപ്പോലൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണം’: മകളെക്കുറിച്ച് സിന്ധു കൃഷ്ണ

കുടുംബസമേതം നടത്തിയ ബാലി യാത്രയുടെ ഓർമകളിൽ നിന്നുകൊണ്ട് അഹാന കൃഷ്ണയുടെ ‘അമ്മ സിന്ധു കൃഷ്ണ തന്റെ മകളെക്കുറിച്ചു കാഴ്ചക്കാരോട് പറയുകയാണ്. അഹാനയെപ്പോലെയൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണമെന്നാണ് സിന്ധു സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ബാലി യാത്രയിൽ വച്ച് കുട്ടികളുടെ നിർബന്ധത്താൽ എല്ലാ ഭയത്തെയും മാറ്റിവെച്ച് സാഹസികതകൾ ചെയ്തതും സിന്ധു ഓർക്കുന്നു. അതിനുള്ള ധൈര്യം തന്നത് തന്റെ മക്കളാണെന്ന്‌ ‘അമ്മ സന്തോഷപൂർവ്വം പറയുന്നു.

ALSO READ: നെറ്റ്ഫ്ലിക്സിൽ കഴിഞ്ഞ ഒരു വർഷത്തിൽ കൂടുതൽ പേർ കണ്ട തെന്നിന്ത്യൻ ചിത്രം ‘ലിയോ’

അമ്മൂ, എല്ലാ അമ്മമാർക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാവണം. എൻ്റെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം നൽകാൻ നീ ശ്രമിച്ചു. ഓരോരോ ചുവടുകൾ വെച്ച് ആയിരം പടികളിൽ കയറുമ്പോഴും നീ എനിക്കൊപ്പം നിന്നു. വീഴുമെന്നു തോന്നിയപ്പോഴൊക്കെ പുറകിൽ താങ്ങായി നീ ഉണ്ടായിരുന്നു. കടൽത്തിരകളിൽ നിൽക്കുമ്പോൾ നീയെന്നെ മുറുക്കിപ്പിടിച്ചു. ജീവിതം മുഴുവനും ഓർമിക്കാനുള്ളത് നീ സമ്മാനിച്ചു. നന്ദി അമ്മു. എന്നെ സഹായിച്ചതിന് ഓസിക്കും ഇഷാനിക്കും ഹൻസുവിനും അശ്വിനും നന്ദി’, സിന്ധു സോഷ്യൽ മീഡിയയിൽ കുറിച്ചു.

ദിവസങ്ങൾക്ക് മുൻപായിരുന്നു നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം. പിന്നാലെ അവധി ആഘോഷിക്കാനായി എല്ലാവരും ബാലിയിലേയ്ക്ക് പോവുകയായിരുന്നു. ബാലിയിൽ നിന്നുള്ള കാഴ്ചകളും ഇവരെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

Top