ചെന്നൈ: വിദ്യാർഥികളെ മദ്യലഹരിയിൽ മർദിച്ചെന്ന പരാതിയിൽ ഗായകൻ മനോയുടെ മക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിൽവച്ചുണ്ടായ തർക്കത്തിനു പിന്നാലെയാണ് മനോയുടെ മക്കളായ സഹീർ, റഫീഖ് എന്നിവർ സുഹൃത്തുക്കളായ വിഘ്നേഷ്, ധർമ എന്നിവർക്കൊപ്പം ചേർന്നു വിദ്യാർഥികളെ മർദിച്ചത്.
വധഭീഷണി, മർദനം, അസഭ്യം പറയൽ തുടങ്ങിയ 4 വകുപ്പുകൾ പ്രകാരം കേസെടുത്ത വൽസരവാക്കം പൊലീസ് വിഘ്‌നേഷിനെയും ധർമയെയും അറസ്റ്റ് ചെയ്തു. സഹീറും റഫീഖും ഒളിവിലാണ്. പരുക്കേറ്റ വിദ്യാർഥികളെ കിൽപോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.