CMDRF

ഉഷ ഉതുപ്പിൻറെ ആലാപനം; ‘ലക്കി ഭാസ്‍കർ’ ലക്കിയാവുമോ ദുൽഖറിന് !

ഉഷ ഉതുപ്പിൻറെ ആലാപനം; ‘ലക്കി ഭാസ്‍കർ’ ലക്കിയാവുമോ ദുൽഖറിന് !
ഉഷ ഉതുപ്പിൻറെ ആലാപനം; ‘ലക്കി ഭാസ്‍കർ’ ലക്കിയാവുമോ ദുൽഖറിന് !

ദുൽഖർ സൽമാനെ നായകനാക്കി, വെങ്ക് അട്‍ലൂരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രത്തിൻറെ സോംഗ് പ്രൊമോ പുറത്തുവന്നു.
അസാധ്യ സംഭവം എന്നാരംഭിക്കുന്ന മലയാള ഗാനം ആലപിച്ചിരിക്കുന്നത് പ്രമുഖ ഗായിക ഉഷ ഉതുപ്പ് ആണ്. വിനായക് ശശികുമാറിൻറെ എഴുത്തിന് സംഗീതം പകർന്നിരിക്കുന്നത് ജി വി പ്രകാശ് കുമാർ ആണ്.

സെപ്റ്റംബർ ഏഴിനാണ് ദുൽഖർ ചിത്രം ലക്കി ഭാസ്‍കർ ന്റെ ആഗോള റിലീസ്. വിനായക ചതുർഥി ദിനത്തിലാണ് റിലീസ്. എന്നാൽ മലയാളികളെ സംബന്ധിച്ച് ഈ റിലീസ് തീയതിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മമ്മൂട്ടിയുടെ പിറന്നാൾ ദിനമാണ് അന്ന്.പിറന്നാൾ സമ്മാനമാകുമോ ലക്കി ഭാസ്കർ എന്ന ഏക്സ്‌സൈട്മെന്റിലാണ് ഇരുവരുടെയും ആരാധകർ. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടെയ്ൻ‍മെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം.

1980- 1990 കാലഘട്ടത്തിൽ നടക്കുന്ന, ബോംബെ നഗര പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പിരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യർ കഥാപാത്രമായാണ് ദുൽഖർ സൽമാൻ അഭിനയിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാറും കാമറ ചലിപ്പിച്ചത് നിമിഷ് രവിയുമാണ്. അതേസമയം ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ ആണ്.

നല്ല രീതിയിൽ ഒരുക്കിയിട്ടുള്ള പഴയകാല ബോംബെ നഗരത്തിന്റെ വമ്പൻ സൈറ്റുകളിലാണ് ലക്കി ഭാസ്കർ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹവും ടീമും ഒരുക്കിയ വമ്പൻ ബാങ്ക് സെറ്റുകളും ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നത് തീർച്ചയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. സിനിമാ പ്രേമികൾ ഉറ്റുനോക്കുന്ന പാൻ ഇന്ത്യൻ ദുൽഖർ മൂവി കൂടിയാണിത്.

Top