വടക്കൻ ഇസ്രയേലിൽ അപായ സൈറണുകൾ; ആക്രമണമുണ്ടായെന്ന കാര്യത്തിൽ വ്യക്തതയില്ല

ടെഹ്‌റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്

വടക്കൻ ഇസ്രയേലിൽ അപായ സൈറണുകൾ; ആക്രമണമുണ്ടായെന്ന കാര്യത്തിൽ വ്യക്തതയില്ല
വടക്കൻ ഇസ്രയേലിൽ അപായ സൈറണുകൾ; ആക്രമണമുണ്ടായെന്ന കാര്യത്തിൽ വ്യക്തതയില്ല

ടെൽ അവീവ്: ലബനാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇ​സ്രയേലിൽ പ്രദേശങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി. ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സംഭവം. ലബനാനിൽ നിന്നും ഹിസ്ബുള്ളയുടെ ആക്രമണമുണ്ടായോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

മുമ്പ് നിരവധി തവണ ഇസ്രയേലിന് നേരെ ഹിസ്ബുള്ള റോക്കറ്റുകൾ തൊടുത്തിരുന്നു. അതേസമയം, ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇറാൻ സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.

Also Read: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; മറുപടിയെന്ന് ഇസ്രയേല്‍

ടെഹ്റാന് ചുറ്റും നിരവധി സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുണ്ട്. ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സൈനിക കേന്ദ്രങ്ങളൊന്നും ആ​ക്രമിക്കപ്പെട്ടിട്ടില്ലെന്ന് ഇറാൻ തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.

സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും പ്രതികരിച്ചു. ടെഹ്‌റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

Top