CMDRF

നരേന്ദ്ര മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണം: സീതാറാം യെച്ചൂരി

നരേന്ദ്ര മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണം: സീതാറാം യെച്ചൂരി
നരേന്ദ്ര മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണം: സീതാറാം യെച്ചൂരി

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാടായിക്കാവിലേക്കു ക്ഷണിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ”നരേന്ദ്ര മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണം. ഇവിടത്തെ പ്രസാദത്തില്‍ കോഴിക്കറിയുണ്ടെന്ന് അദ്ദേഹത്തിനു കാണിച്ചു കൊടുക്കണം. വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉളള നാടാണിത്.

ആ വൈവിധ്യം നിലനിര്‍ത്തുകയാണ്, ഈ തിരഞ്ഞെടുപ്പിലൂടെ നാം ചെയ്യേണ്ടത്. നാടിന്റെ വൈവിധ്യത്തെ തകര്‍ക്കാന്‍ നരേന്ദ്ര മോദിയെ അനുവദിക്കില്ല. ആന്ധ്രയിലെയും മാടായിയിലെയും വൈവിധ്യം നിലനിര്‍ത്തണം” പഴയങ്ങാടിയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു.

Top