CMDRF

‘ദൗത്യം കൃത്യതയോടെ പൂര്‍ത്തിയാക്കി!’; അമരന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ശിവകാര്‍ത്തികേയന്‍

ഉലകനായകന്‍ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസാണ് നിര്‍മാണം

‘ദൗത്യം കൃത്യതയോടെ പൂര്‍ത്തിയാക്കി!’; അമരന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ശിവകാര്‍ത്തികേയന്‍
‘ദൗത്യം കൃത്യതയോടെ പൂര്‍ത്തിയാക്കി!’; അമരന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ശിവകാര്‍ത്തികേയന്‍

ശിവകാര്‍ത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്’അമരന്‍’.ഉലകനായകന്‍ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസാണ് നിര്‍മാണം. മേജര്‍ മുകുന്ദ് വരദരാജന്‍ എന്ന കഥാപാത്രമായി ശിവകാര്‍ത്തേകയന്‍ എത്തുന്നു.

ചിത്രത്തിന്റെ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ ഡബ്ബിങ് ജോലികള്‍ പൂര്‍ണമായി പൂര്‍ത്തിയാക്കിയതോടെ ദീപാവലിക്ക് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘ദൗത്യം കൃത്യതയോടെ പൂര്‍ത്തിയാക്കി!’ എന്ന അടിക്കുറിപ്പോടെ ശിവകാര്‍ത്തികേയന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയതിന്റെ വീഡിയോ നിര്‍മാതാക്കള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 31 ദീപാവലി റിലീസ് ആയിട്ടാണ് അമരന്‍ റിലീസ് ചെയ്യുക. സായ് പല്ലവിയാണ് അമരനിലെ നായിക. നിര്‍മാതാവ് കൂടിയായ കമല്‍ഹാസന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മേജര്‍ മുകുന്ദ് വരദരാജനാവാന്‍ കടുത്ത ശാരീരിക പരിശീലനം ശിവകാര്‍ത്തികേയന്‍ നടത്തിയിരുന്നു. ജിവി പ്രകാശ് കുമാര്‍ ആണ് അമരന്റെ സംഗീത സംവിധാനം. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുക്കുന്ന ചിത്രത്തിലെ മറ്റുതാരങ്ങള്‍ ആരായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Top