CMDRF

ദ ഗോട്ടിനായി ശിവകാര്‍ത്തികേയൻ പ്രതിഫലം വാങ്ങിച്ചില്ല; സർപ്രൈസ് ഗിഫ്റ്റ് നൽകി വിജയ്

ആഡംബര വാച്ചാണ് വിജയ് ചിത്രത്തിന്റെ ഭാഗമായതിന് ശിവകാര്‍ത്തികേയന് നല്‍കിയത്

ദ ഗോട്ടിനായി ശിവകാര്‍ത്തികേയൻ പ്രതിഫലം വാങ്ങിച്ചില്ല; സർപ്രൈസ് ഗിഫ്റ്റ് നൽകി വിജയ്
ദ ഗോട്ടിനായി ശിവകാര്‍ത്തികേയൻ പ്രതിഫലം വാങ്ങിച്ചില്ല; സർപ്രൈസ് ഗിഫ്റ്റ് നൽകി വിജയ്

ളപതി വിജയ്‌യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്‌ത ചിത്രമാണ് ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’. ചിത്രത്തിൽ ശിവകാര്‍ത്തികേയൻ നിര്‍ണായക അതിഥി കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോൾ ശിവകാര്‍ത്തികേയനും വിജയ്‍യും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

ദ ഗോട്ടിനായി ശിവകാര്‍ത്തികേയൻ പ്രതിഫലം വാങ്ങിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്. അതിനാൽ വിജയ് ശിവകാര്‍ത്തികേയന് ഒരു സമ്മാനം നല്‍കി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആഡംബര വാച്ചാണ് വിജയ് ചിത്രത്തിന്റെ ഭാഗമായതിന് ശിവകാര്‍ത്തികേയന് നല്‍കിയത്. സമ്മാനം നല്‍കുന്നതിന്റെ വീഡിയോ വിജയ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.

Top