വേട്ടയ്യനെ വീഴ്‍ത്തി അമരൻ; ഞായറാഴ്‍ച നടന്നത് ഞെട്ടിക്കുന്ന ടിക്കറ്റ് വില്‍പന

തമിഴകത്ത് 2024ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ശിവകാര്‍ത്തികേയന്റെ അമരൻ ആണ് ടിക്കറ്റ് വില്‍പനയില്‍ മുന്നിൽ

വേട്ടയ്യനെ വീഴ്‍ത്തി അമരൻ; ഞായറാഴ്‍ച നടന്നത് ഞെട്ടിക്കുന്ന ടിക്കറ്റ് വില്‍പന
വേട്ടയ്യനെ വീഴ്‍ത്തി അമരൻ; ഞായറാഴ്‍ച നടന്നത് ഞെട്ടിക്കുന്ന ടിക്കറ്റ് വില്‍പന

സായ് പല്ലവിയും ശിവകാര്‍ത്തികേയനും നായികാനായകനായി വന്ന ചിത്രമാണ് അമരൻ. വൻ കുതിപ്പാണ് അമരൻ നടത്തുന്നത്, ചിത്രം ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരിക്കുന്നു. അമരന്റെതായി ഞായറാഴ്‍ച മാത്രം വിറ്റഴിച്ചത് 267000 ടിക്കറ്റുകളാണ്.

ബുക്ക് മൈ ഷോയിലെ കണക്കുകൾ അനുസരിച്ച് തമിഴകത്ത് 2024ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ നാലു ദിവസത്തെ കണക്കുകളില്‍ ശിവകാര്‍ത്തികേയന്റെ അമരൻ ആണ് ടിക്കറ്റ് വില്‍പനയില്‍ രണ്ടാമത്. ദ ഗോട്ട് 278000 ടിക്കറ്റുകളുമായി സിനിമകളില്‍ ഒന്നാമത് ആണ് എന്നാണ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ വേട്ടയ്യന്റെ 217000 ടിക്കറ്റുകള്‍ വിറ്റപ്പോള്‍ ധനുഷിന്റെ രായൻ 208000 ടിക്കറ്റുകള്‍ വിറ്റ് നാലാമതുണ്ട്.

ALSO READ:http://പുഷ്പ 2: ആദ്യ റിവ്യൂ പറഞ്ഞ് ജിസ് ജോയ്

മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിന്റെ ആവേശത്തിലുമായിരുന്നു തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറയുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു എന്നും ശിവകാര്‍ത്തികേയൻ പറയുന്നു.

സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം നടത്തിയത് കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

Top