CMDRF

മേക്കിങ് വീഡിയോ പുറത്തുവിട്ട് ശിവകാര്‍ത്തികേയന്‍ ചിത്രം ‘അമരന്‍’

മേക്കിങ് വീഡിയോ പുറത്തുവിട്ട് ശിവകാര്‍ത്തികേയന്‍ ചിത്രം ‘അമരന്‍’
മേക്കിങ് വീഡിയോ പുറത്തുവിട്ട് ശിവകാര്‍ത്തികേയന്‍ ചിത്രം ‘അമരന്‍’

മിഴ് സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാര്‍ത്തികേയന്‍ ചിത്രമാണ് അമരന്‍. രാജ്കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആക്ഷന്‍ രംഗങ്ങളുടെയും വൈകാരികമായ സീനുകളുടെയും ചിത്രീകരണമാണ് വീഡിയോയിലുള്ളത്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബര്‍ 31നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ശിവകാര്‍ത്തികേയന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. നീണ്ട നാളത്തെ ആക്ഷന്‍ പരിശീലനം നടന്‍ ഈ ചിത്രത്തിനായി നടത്തിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘അമരന്‍’. കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികനാണ് മേജര്‍ മുകുന്ദ് വരദരാജന്‍. ‘രംഗൂണ്‍’ എന്ന ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷന്‍ സിനിമയാണ് ‘അമരന്‍’. സോണി പിക്‌ചേര്‍സും ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കളാണ്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക.

Top