CMDRF

‘സിദ്ധരാമയ്യ നിരപരാധിയാണ്’: ഡികെ ശിവകുമാർ

‘സിദ്ധരാമയ്യ നിരപരാധിയാണ്’: ഡികെ ശിവകുമാർ
‘സിദ്ധരാമയ്യ നിരപരാധിയാണ്’: ഡികെ ശിവകുമാർ

ഭൂമി കുംഭകോണത്തിൽ രാജിവെക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്യെ ബിജെപി നിർബദ്ധിക്കുമ്പോഴുംസിദ്ധരാമയ്യയെ പിന്തുണയ്ക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കോൺഗ്രസ് പാർട്ടി 100 ശതമാനം മുഖ്യമന്ത്രിയോടൊപ്പമാണെന്നും സിദ്ധരാമയ്യ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ തെളിവുകളില്ലെന്നും ശിവകുമാർ പറഞ്ഞു.

‘മുഖ്യമന്ത്രി രാജിവെക്കുന്ന പ്രശ്‌നമില്ല. രാജ്യത്തെ നിയമം എൻ്റെ മുഖ്യമന്ത്രിയെ സംരക്ഷിക്കും. എൻ്റെ മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ തെളിവുകളൊന്നുമില്ല. ഇത് തികച്ചും ബിജെപിയുടെ രാഷ്ട്രീയ നാടകമാണ് നടക്കുന്നത്. ” ഡി.കെ ശിവകുമാർ പറഞ്ഞു.
മുഖ്യമന്ത്രിയാകുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും കർണാടക ഉപമുഖ്യമന്ത്രി വ്യക്തമാക്കി. അത് ഹൈക്കമാൻഡിൻ്റെ ഇഷ്ടത്തിനനുസരിച്ചാണെന്നും ശിവകുമാർ പറഞ്ഞു.

അഴിമതിക്കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ട് ശനിയാഴ്ച അനുമതി നൽകി . ‘മുഡ കുംഭകോണം’ ആരോപിച്ച് വിവരാവകാശ പ്രവർത്തകൻ ടിജെ എബ്രഹാം നൽകിയ പരാതിയെ തുടർന്നാണ് നടപടി. കർണാടക മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്നതിന് മുമ്പ് ആരോപണവിധേയമായ അഴിമതി അന്വേഷിക്കുന്ന കമ്മീഷൻ്റെ റിപ്പോർട്ടിനായി കാത്തിരിക്കണമായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു.

ജൂലൈ 26 ന് ഗവർണർ സിദ്ധരാമയ്യക്ക് അഴിമതിയിൽ വിശദീകരണം തേടി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെ തുടർന്നാണിത്. ഇതിന് മുന്നോടിയായി ചീഫ് സെക്രട്ടറിയോടും വിവരങ്ങൾ ആരാഞ്ഞിരുന്നു.

Top